Latest NewsKeralaNews

ഉത്തരേന്ത്യയിലേയ്ക്ക് നോക്കി ഇരിക്കുന്നവര്‍ കൊച്ചിയിലെ വിഷപ്പുക അറിഞ്ഞിട്ടേ ഇല്ല: മേജര്‍ രവി

ഉത്തരേന്ത്യയിലാണ് ഈ പ്രശ്‌നം ഉണ്ടായതെങ്കില്‍ സാംസ്‌കാരിക നായകര്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് കുരച്ചേനെ, ഇതിപ്പോ കൊച്ചിയിലായതു കൊണ്ട് സമാധാനത്തോടെ പഴം തിന്നുകൊണ്ടിരിക്കുകയാണ്

എറണാകുളം: ബ്രഹ്മപുരം വിഷയത്തില്‍ സാംസ്‌കാരിക നായകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മേജര്‍ രവി. അണുബോംബിനേക്കാളും മാരകമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ശ്വാസം മുട്ടുകയാണെന്നും വരും തലമുറയെ നശിപ്പിക്കുന്ന തരത്തിലേക്ക് അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Read Also: ചെയ്യാത്ത കുറ്റത്തിന് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു: ഡിവൈഎസ്പി ഉൾപ്പെടെ 7 പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു

അവിടെയും ഇവിടെയുമൊക്കെ കാടുകത്തുമ്പോള്‍ പ്രതികരിക്കുന്ന സാംസ്‌കാരിക നായകര്‍ ഇപ്പോള്‍ പഴംതിന്നുകൊണ്ടിരിക്കുകയാണോയെന്ന് മേജര്‍ രവി ചോദിച്ചു. എന്തെങ്കിലും കുറ്റം പറയാനായി നോര്‍ത്തിലേക്ക് നോക്കിയിരിക്കുന്ന കുറേ വര്‍ഗങ്ങളുണ്ട്, ഇവരൊന്നും ഇപ്പോള്‍ മിണ്ടുന്നില്ല. സിനിമാ മേഖലയിലെ ചിലര്‍ കാറി കാറി സംസാരിക്കുമായിരുന്നു, ഇപ്പോള്‍ ഒരെണ്ണത്തിന്റേയും വായതുറന്നിട്ടില്ലെന്നും മേജര്‍ രവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button