എറണാകുളം: ബ്രഹ്മപുരം വിഷയത്തില്‍ സാംസ്‌കാരിക നായകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മേജര്‍ രവി. അണുബോംബിനേക്കാളും മാരകമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ശ്വാസം മുട്ടുകയാണെന്നും വരും തലമുറയെ നശിപ്പിക്കുന്ന തരത്തിലേക്ക് അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
അവിടെയും ഇവിടെയുമൊക്കെ കാടുകത്തുമ്പോള്‍ പ്രതികരിക്കുന്ന സാംസ്‌കാരിക നായകര്‍ ഇപ്പോള്‍ പഴംതിന്നുകൊണ്ടിരിക്കുകയാണോയെന്ന് മേജര്‍ രവി ചോദിച്ചു. എന്തെങ്കിലും കുറ്റം പറയാനായി നോര്‍ത്തിലേക്ക് നോക്കിയിരിക്കുന്ന കുറേ വര്‍ഗങ്ങളുണ്ട്, ഇവരൊന്നും ഇപ്പോള്‍ മിണ്ടുന്നില്ല. സിനിമാ മേഖലയിലെ ചിലര്‍ കാറി കാറി സംസാരിക്കുമായിരുന്നു, ഇപ്പോള്‍ ഒരെണ്ണത്തിന്റേയും വായതുറന്നിട്ടില്ലെന്നും മേജര്‍ രവി പറഞ്ഞു.
Post Your Comments