Latest NewsKeralaNewsBusiness

ചെറുകിട സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഇൻകുബേഷൻ സൗകര്യം ഒരുക്കുന്നു, ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം

ഓപ്പൺ സോഴ്സ് ഹാർഡ്‌വെയർ/ സോഫ്റ്റ്‌വെയർ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനാകും

സംസ്ഥാനത്തെ ചെറുകിട സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഇൻഡസ്ട്രീസ് സംവിധാനത്തോടെയുള്ള ഇൻകുബേഷൻ സൗകര്യം ഒരുക്കുന്നു. സംസ്ഥാന ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സൊല്യൂഷൻസിന്റെ നേതൃത്വത്തിലാണ് ഇൻകുബേഷൻ സൗകര്യം ഒരുക്കുന്നത്. നിലവിൽ, ഇൻകുബേഷന്‍ സൗകര്യത്തിനായി ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.

ഓപ്പൺ സോഴ്സ് ഹാർഡ്‌വെയർ/ സോഫ്റ്റ്‌വെയർ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനാകും. പ്രവേശനം ലഭിക്കുന്ന സംരംഭകർക്ക് ഐസിഫോസിന്റെ വിപുലമായ ഓപ്പൺ ഹാർഡ്‌വെയർ റിസർച്ച് ആൻഡ് ടെസ്റ്റിംഗ് ലാബിന്റെയും ഓപ്പൺ. ഐഒടി, ഓപ്പൺ ഡ്രോൺ, ഓപ്പൺ ജിഐഎസ്, ഓപ്പൺ ഇആർപി സൊല്യൂഷൻസ്, ഇ- ഗവേണേൻസ്, ലാംഗ്വേജ് ടെക്നോളജി, അസിസ്റ്റീവ് ടെക്നോളജി എന്നീ മേഖലകളുമായി സഹകരണത്തോടെയുള്ള പ്രവർത്തനം ഉറപ്പുവരുത്തും. കൂടാതെ, വനിതാ സംരംഭങ്ങൾക്കും ഭിന്നശേഷിക്കാരുടെ സംരംഭങ്ങൾക്കും പ്രത്യേക മുൻഗണന നൽകുന്നതാണ്.

Also Read: ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു : ഓ​ട്ടോ ഡ്രൈ​വ​ർക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button