Latest NewsKerala

ഇങ്ങനെ പോയാൽ മദ്യപിച്ച് കഴിഞ്ഞ് വീട്ടിലേക്ക് കൊടുക്കാൻ ഒന്നും കാണില്ല: വിലക്കയറ്റത്തിനെതിരെ മദ്യപരുടെ ധര്‍ണ്ണ

മലപ്പുറം: കേരളത്തിലെ മദ്യ വില വര്‍ധനവിനെതിരെ ധര്‍ണ്ണയുമായി മദ്യപര്‍. മദ്യ നികുതിയിലെ തീവെട്ടികൊള്ള പിന്‍വലിക്കുക എന്ന ആവശ്യം ഉയര്‍ത്തി മലപ്പുറം നിലമ്പൂരിലാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. സര്‍ക്കാര്‍ മദ്യത്തിന്റെ വില ക്രമാതീതമായി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിക്കാന്‍ ആരുമില്ലെന്നും തങ്ങളുടെ വിഷമങ്ങള്‍ തങ്ങള്‍ തന്നെ ഉന്നയിക്കണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

കേരളത്തില്‍ ഇന്ന് മദ്യത്തിന്റെ വില ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണെന്നും ഇങ്ങനെ പോയാല്‍ നിത്യ ചെലവ് കഴിഞ്ഞ് വീട്ടില്‍ കൊടുക്കാന്‍ പോലും പൈസയുണ്ടാവില്ലെന്നും മദ്യപര്‍ ആശങ്ക പങ്കുവെച്ചു.

‘ഈ സാധാരണക്കാരന്‍ 700, 800 രൂപക്കോ പണിയെടുത്ത് വീട്ടില്‍ ചെല്ലുമ്പോള്‍ അവന്റെ നിത്യ ചെലവ് കഴിഞ്ഞാല്‍ പിന്നെ വീട്ടിലേക്ക് കൊടുക്കാന്‍ നയാപൈസ പോലും കൊടുക്കാനില്ലാത്ത അവസ്ഥയിലേക്ക് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെ നയിക്കുകയാണ്.’ ധര്‍ണ്ണയില്‍ ഉന്നയിച്ചു.ചരിത്രത്തില്‍ ആദ്യമായിട്ടാണ് നിലമ്പൂര്‍ ചെട്ടിയങ്ങാടി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മദ്യപാനികള്‍ക്കായുള്ള ഈ വേറിട്ട പ്രതിഷേധം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button