പാലക്കാട്: പാലക്കാട് പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. പോളിക്ലിനിക്ക് ആശുപത്രിയിലാണ് സംഭവം. പാലക്കാട് ധോണി സ്വദേശിനി വിനീഷയാണ് മരിച്ചത്. ചികിത്സ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിനീഷയുടെ കുഞ്ഞ് ഗുരുരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. മറ്റൊരു ആശുപത്രിയിലാണ് കുഞ്ഞ് നിലവിൽ ചികിത്സയിലുള്ളത്. പോളിടെക്‌നിക് ആശുപത്രിക്കെതിരെ ബന്ധുക്കൾ പോലീസിന് പരാതി നൽകിയിരിക്കുകയാണ്.
പ്രസവ ശേഷം വിനീഷയുടെയും കുഞ്ഞിന്റെയും നില ഗുരുതരമായിരുന്നു തുടർന്ന് വിനീഷയെ പാലക്കാടുള്ള തങ്കം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്തസമ്മർദ്ദം താഴ്ന്നതോടെ മരണം സംഭവിക്കുകയായിരുന്നു. പ്രസവം നടന്ന പോളിക്ലിനിക്ക് ആശുപത്രിയിലുണ്ടായ ചികിത്സ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ പറയുന്നു. ആശുപത്രിക്കെതിരെ നടപടിയെടുക്കണമെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആവശ്യം.
Post Your Comments