Latest NewsKeralaNews

മാലിന്യ സംസ്‌കരണം കണ്ടുപഠിക്കാന്‍ നാല് വര്‍ഷം മുമ്പ് മുഖ്യന്‍ നടത്തിയ സ്വിറ്റ്‌സര്‍ലാന്‍ഡ് സന്ദര്‍ശനം പാഴായി: വിമര്‍ശനം

കൊച്ചിയിലെ ജനങ്ങളെ വിഷപ്പുകയില്‍ കുളിപ്പിക്കുന്നതിനു വേണ്ടിയാണോ അങ്ങുന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് സ്വിറ്റ്‌സര്‍ലാന്‍ഡിലെ മാലിന്യസംസ്‌കരണ പ്ലാന്റ് സന്ദര്‍ശിച്ചത്: സമൂഹമാദ്ധ്യമങ്ങളില്‍ പൊങ്കാല

കൊച്ചി: ബ്രഹ്മപുരം വിഷയത്തില്‍ സര്‍ക്കാരിന്റെ മൃദു സമീപനം ജനങ്ങളെ രോഷത്തിലാക്കിയിരിക്കുകയാണ്. ബ്രഹ്മപുരത്ത് തീകത്തി പടര്‍ന്നിട്ട് പത്ത് ദിവസം കഴിഞ്ഞിരിക്കുകയാണ്. അമിത ചൂടില്‍ സാധാരണ ജനങ്ങള്‍ക്ക് ചുമയും ചൊറിച്ചിലുമടക്കം നിരവധി രോഗങ്ങളും പിടിപ്പെട്ടു.

Read Also: വിഷപ്പുകയുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ് : കൃഷ്ണപ്രഭ

സമൂഹമാദ്ധ്യമങ്ങളിലടക്കം ബ്രഹ്മപുരം വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കോര്‍പറേഷന്റെ അഴിമതിയാണ് ഇതിനൊക്കെയും കാരണമെന്നും പ്രതിഷേധങ്ങങ്ങളുണ്ട്. ഈ ഒരു അവസരത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നാലുവര്‍ഷം മുമ്പുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റാണ്.

സ്വിറ്റ്സര്‍ലന്‍ഡിലെ മാലിന്യസംസ്‌കരണ പ്ലാന്റ് സന്ദര്‍ശിച്ച് പഠിക്കുന്നു എന്ന തരത്തിലെ പോസ്റ്റാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. ബേണിലെ യന്ത്രവത്കൃത മാലിന്യ ശേഖരണ  സംവിധാനം സന്ദര്‍ശിച്ചു. മാലിന്യ സംസ്‌കരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ നേരിട്ടു കണ്ടു എന്നായിരുന്നു മുഖ്യമന്ത്രി പങ്കുവെച്ച പോസ്റ്റ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button