Latest NewsNewsBusiness

വ്യാപാര മേഖലയിൽ ഇന്ത്യ- യുഎസ് ബന്ധം ദൃഢമാക്കും, പുതിയ സമിതിക്ക് ഉടൻ രൂപം നൽകാൻ സാധ്യത

സെമി കണ്ടക്ടർ ഉൽപ്പാദനത്തിലെ സഹകരണത്തിനായി ഇരുരാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്

വ്യാപാര മേഖലയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നു. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക സമിതിക്ക് ഉടൻ രൂപം നൽകുന്നതാണ്. ഇന്ത്യ സന്ദർശിക്കുന്ന യുഎസ് വാണിജ്യ മന്ത്രി ജീന റെയ്മൊണ്ടോയുമായി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ നടത്തിയ ചർച്ചയിലാണ് തീരുമാനമെടുത്തത്. സാങ്കേതിക മേഖലയിൽ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് നേരിടുന്ന തടസ്സങ്ങൾ നീക്കം ചെയ്യാൻ സമിതി മുൻകൈയെടുത്ത് പ്രവർത്തിക്കുന്നതാണ്.

സെമി കണ്ടക്ടർ ഉൽപ്പാദനത്തിലെ സഹകരണത്തിനായി ഇരുരാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പ്, നൈപുണ്യ വികസനം, ഡിജിറ്റൽ സാങ്കേതികവിദ്യ, ടെലി കമ്മ്യൂണിക്കേഷൻസ്, 6ജി സാങ്കേതികവിദ്യ എന്നീ മേഖലകളിലും സഹകരണം ഉറപ്പാക്കുന്നതാണ്. ഇതിനുപുറമേ, ടൂറിസം മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കോവിഡ് വ്യാപനത്തിന് മുൻപുള്ള നിലയിലേക്ക് എത്തിക്കുന്നതിനായി ട്രാവൽ, ടൂറിസം പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതാണ്.

Also Read: ചാത്തന്നൂർ പോക്സോ കേസ്: പെൺകുട്ടികളുടെ ചിലവിൽ റൂമെടുത്ത് അവരെ ലൈംഗികമായി പീഡിപ്പിക്കുന്ന ‘മായക്കണ്ണൻ’ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button