Latest NewsNewsBusiness

ജെമോപായ്: ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ പുറത്തിറക്കി

പരമാവധി 2.7 കിലോവാട്ട് പവർ നൽകുന്ന ബിഎൽഡിസി ഹബ്ബ് മോട്ടോർ ഉപയോഗിച്ചാണ് ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രവർത്തനം

വിപണി കീഴടക്കാൻ ജെമോപായിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടർ എത്തി. റിപ്പോർട്ടുകൾ പ്രകാരം, റൈഡർ സൂപ്പർ മാക്സ് ഇലക്ട്രിക് സ്കൂട്ടറുകളാണ് വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളാണ് ജെമോപായ്. നൂതനമായ ഒട്ടനവധി സവിശേഷതകളാണ് കമ്പനി ഇവയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എന്തൊക്കെയാണെന്ന് പരിചയപ്പെടാം.

പരമാവധി 2.7 കിലോവാട്ട് പവർ നൽകുന്ന ബിഎൽഡിസി ഹബ്ബ് മോട്ടോർ ഉപയോഗിച്ചാണ് ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രവർത്തനം. പവർ പാക്ക് ചെയ്ത മോട്ടോറിനു മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലും, ഒറ്റ ചാർജിൽ 100 കിലോമീറ്റർ ദൂരവും സഞ്ചരിക്കാൻ സാധിക്കുന്നതാണ്. ബ്രാൻഡ് ആപ്പായ ജെമോപായ് വഴിയുള്ള ആപ്പ് കണക്ടിവിറ്റി ലഭ്യമാണ്. ഇവയിൽ 1.8 കിലോവാട്ട് പോർട്ടബിൾ സ്മാർട്ട് ബാറ്ററിയും, സ്മാർട്ട് ചാർജറും സജ്ജീകരിച്ചിട്ടുണ്ട്.

Also Read: ഇ- പേയ്‌മെന്റിന് അധിക ഫീസ് വാങ്ങരുത്: നിയമ ലംഘകർക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button