അംബുജ സിമന്റ്സിന്റെ ഓഹരികൾ വിൽക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, അംബുജ സിമന്റ്സിലെ ഓഹരി പങ്കാളിത്തത്തിൽ നിന്ന് നാല് ശതമാനം മുതൽ അഞ്ച് ശതമാനം വരെയാണ് ഓഹരികൾ വിൽക്കുക. ഇതിനായി വിദേശ ബാങ്കുകളുടെ അനുമതി അദാനി ഗ്രൂപ്പ് നേടിയിട്ടുണ്ട്. ഏകദേശം 45 കോടി ഡോളറിന്റെ ഓഹരികളാണ് വിൽക്കാൻ സാധ്യത.
ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞിരുന്നു. കടങ്ങൾ കൃത്യമായി തിരിച്ചടച്ച് ബാധ്യത കുറയ്ക്കാനും, നിക്ഷേപകരുടെ വിശ്വാസം തിരിച്ചുപിടിക്കാനുമാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം. 2022- ലാണ് ഹോൾസിം ലിമിറ്റഡിൽ നിന്ന് 1,050 കോടി ഡോളറിന് അംബുജ സിമന്റ്സ്, എസിസി എന്നിവയുടെ ഓഹരികൾ അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്.
Also Read: ‘ആറ്റുകാൽ പൊങ്കാലയോ കുക്കറി ഷോയോ?’ അനുശ്രീയുടെ പൊങ്കാലയ്ക്ക് പൊങ്കാല
അംബുജ സിമന്റ്സിൽ ഹോൾസിമിനുളള 63.19 ശതമാനവും, എസിസിയിലുള്ള 54.53 ശതമാനവും ഓഹരികളാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിട്ടുള്ളത്. ഇന്ത്യൻ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കൽ ഇടപാടായിരുന്നു അത്.
Post Your Comments