Latest NewsUAEKeralaNewsGulf

മതനിന്ദ നടത്തിയെന്ന് ആരോപണം, മാപ്പ് പറയില്ലെന്ന് കട്ടായം പറഞ്ഞു: അബ്‌ദുൾ ഖാദർ ഒടുവിൽ യു.എ.ഇ ജയിൽ മോചിതനാകുമ്പോൾ

കോഴിക്കോട്: മതനിന്ദാ കുറ്റത്തിന് അറസ്റ്റിലായി യു.എ.ഇ ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന മലയാളി യുവാവിന് ഒടുവിൽ മോചനം. മതനിന്ദാ കുറ്റത്തിന് ജയിലിൽ കഴിഞ്ഞ ഇസ്‌ലാമിക വിമർശകനായ അബ്ദുൽ ഖാദർ ആണ് കഴിഞ്ഞ ദിവസം മോചിതനായത്. കേരളത്തിലെ സ്വാതന്ത്ര്യ ചിന്തകരുടെയും ആക്ടിവിസ്റ്റുകളുടെയും നിരന്തര പരിശ്രമത്തിന്റെ ഭാഗമായാണ് അബ്‌ദുൽ ഖാദർ പുതിയങ്ങാടിയെ കഴിഞ്ഞ ദിവസം യു.എ.ഇ കുറ്റവിമുക്തനാക്കിയത്.

ഇസ്‌ലാം മതത്തെ വിമർശിച്ചുകൊണ്ടുള്ള ഇയാളുടെ ഫേസ്‌ബുക്ക് പോസ്റ്റുകളും ടിക്ക് ടോക്ക് വീഡിയോകളുമാണ് അബ്‌ദുൽ ഖാദറിന് വിനയായത്. യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുകയായിരുന്ന ഇയാൾക്കെതിരെ അവിടെയുള്ള മലയാളികൾ കേസ് നൽകി. മാപ്പ് പറയണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ, സുടാപ്പികളോട് മാപ്പ് പറയുന്നതിലും നല്ലത് സെപ്റ്റിക് ടാങ്കിൽ ചാടി ചാവുകയാണെന്ന അബ്‌ദുൽ ഖാദറിന്റെ മറുപടി ഇവരെ കൂടുതൽ പ്രകോപിതരാകുകയായിരുന്നു.

യു.എ.ഇ മലയാളികൾ ഖാദറിനെതിരെ പോലീസിൽ കൂട്ട പരാതി നൽകി. 2021 ഏപ്രിലിൽ യു.എ.ഇ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മതങ്ങളിലെ മോശം കാര്യങ്ങളെ ട്രോളുക മാത്രമാണ് ചെയ്തതെന്നും ഖാദർ പോലീസിനോടും ആവർത്തിച്ചു. മാപ്പ് പറയാൻ പോലീസും നിർദ്ദേശിച്ചു. എന്നാൽ, ഇയാൾ അതിന് തയ്യാറായില്ല. ഇതിനിടെ സ്വാതന്ത്ര്യ ചിന്തകർ ഇടപെട്ട് ഇയാൾക്കായി ക്യാംപെയിൻ ആരംഭിച്ചു. ഒടുവിലാണ് മോചനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button