റിയാദ്: ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന വിദേശികൾക്ക് പ്രഫഷൻ പരിഗണിക്കാതെ ടൂറിസ്റ്റ് വിസ നൽകുമെന്ന അറിയിപ്പുമായി സൗദി അറേബ്യ. 90 ദിവസ കാലാവധിയുള്ള ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് ഹജ് സീസണിലൊഴികെ ഉംറ നിർവഹിക്കാനും കഴിയും.
താത്പര്യമുള്ളവർക്ക് www.visitsaudi.com/visa വെബ്‌സൈറ്റിൽ പ്രവേശിച്ച് ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം. വിസിറ്റ്, ടൂറിസ്റ്റ് വിസ നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് പറഞ്ഞു. പുതിയ തീരുമാനത്തിലൂടെ കൂടുതൽ ടൂറിസ്റ്റുകളെ രാജ്യത്ത് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Post Your Comments