ആരോഗ്യസംരക്ഷണത്തിൽ മുരിങ്ങയുടെയും മുരിങ്ങയിലയുടെയും പങ്ക് നമുക്കെല്ലാം വ്യക്തമാണ്. കാല്‍സ്യം, അന്നജം, മാംസ്യം, വിറ്റാമിന്‍ എ, സി, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളാൽ അനുഗ്രഹീതമാണ് മുരിങ്ങ. എന്നാൽ, ചർമ്മ സംരക്ഷണത്തിന്റെ കാര്യത്തിലും മുരിങ്ങ ഒട്ടും പുറകിലല്ലെന്ന് നമ്മളിലെത്ര പേർക്ക് അറിയാം? മുരിങ്ങയുടെ മൂപ്പെത്തിയ വിത്തുകളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണ ഭക്ഷ്യയോഗ്യവും ചര്‍മ സംരക്ഷണത്തിന് ഒരു മികച്ച ഔഷധവുമാണ്.
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ മുരിങ്ങ എണ്ണ വരണ്ട് പരുക്കനായ ചര്‍മത്തില്‍ മസ്സാജ് ചെയ്യുന്നത് ചർമ്മത്തെ മൃദുലവും ഈർപ്പമുള്ളതുമാക്കുന്നു. നല്ലൊരു മോയ്‌സ്ച്യുറൈസറായ മുരിങ്ങ എണ്ണ ചർമ്മത്തെ വേഗം ആഗിരണം ചെയ്ത് ഹൈഡ്രേറ്റ് ചെയ്യാൻ സഹായിക്കുന്നു.
മുരിങ്ങ എണ്ണ രാത്രി ഉറങ്ങുന്നതിനു മുൻപ് മുഖത്ത് മസാജ് ചെയ്യാൻ നൈറ്റ് ക്രീം ആയി ഉപയോഗിച്ചാൽ മൃദുവായ ചര്‍മം ലഭിക്കും. കൂടാതെ, ബോഡി ക്രീമായും ബോഡി ലോഷനായും ഉപയോഗിക്കാവുന്നതാണ്.
ആന്റി ഓക്‌സിഡന്റുകളാലും വിറ്റാമിൻ ഇ-യാലും സമ്പുഷ്ടമായ മുരിങ്ങ എണ്ണ മുഖത്ത് ചുളിവുകളും മറ്റും വരുന്നത് തടഞ്ഞ് ചര്‍മത്തിന്റെ യൗവ്വനം കാത്തുസൂക്ഷിക്കുന്നു.
ഹെയര്‍ സിറത്തിന് പകരവും മുരിങ്ങ എണ്ണ ഉപയോഗിക്കാം. ഇത് മുടി പാറി പറക്കുന്നതും കെട്ടുപിടിക്കുന്നതും തടയും. മുരിങ്ങ എണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നത് മുടിയിഴകളെ പരിപോഷിപ്പിക്കും. നിത്യവും മുരിങ്ങ എണ്ണ ഉപയോഗിക്കുന്നത് മുഖത്തെ പാടുകൾ അകറ്റി നിർത്തും.
Post Your Comments