സൗന്ദര്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. അതുകൊണ്ടു തന്നെ വിവാഹത്തിനും മറ്റും ആഘോഷങ്ങള്‍ക്കും പോകുമ്പോള്‍ മുഖം മിനുക്കാനായി ഫേഷ്യല്‍ ,ബ്ലീച്ചിങ്ങ് തുടങ്ങിയവക്കായി ബ്യൂട്ടി പാര്‍ലറില്‍ പോകുന്നവരാണ് മിക്ക ആളുകളും. എന്നാല്‍ എല്ലായിപ്പോഴും നമുക്ക് അതിനുള്ള സമയം കിട്ടിയെന്നു വരില്ല. പെട്ടന്നുള്ള ആഘോഷ പരിപാടികള്‍, വിവാഹ ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനായി പോകുമ്പോള്‍ ബ്യൂട്ടി പാര്‍ലറില്‍ പോകാതെ തന്നെ നമ്മുടെ മുഖത്തിന്റെ തിളക്കം കൂട്ടാം. ഇതിനായി എളുപ്പം വീട്ടില്‍ ചെയ്യാവുന്ന ഒരു ഫേഷ്യലുണ്ട്.
അതിനു വേണ്ടി കുറഞ്ഞ സാധനങ്ങളും കുറഞ്ഞ സമയം മാത്രം മതി. ഇതു തയ്യാറാക്കുന്നതിനായി ഒരു കപ്പ് ഓട്സ് പൊടിച്ചത്, ഒരു ചെറു നാരങ്ങയുടെ നീര്, കാല്‍കപ്പ് പാല്‍, ഒരു തക്കാളിയുടെ പകുതി എന്നീ നാലു സാധനങ്ങള്‍ മാത്രം മതി. ഇതിനായി ഓട്സ് പൊടിച്ചതും പാലും ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഇവ മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. അഞ്ചു മിനിറ്റോളം ഇത് മുഖത്തും കഴുത്തിലുമായി സ്‌ക്രബ് ചെയ്യണം. നന്നായി സ്‌ക്രബ് ചെയ്ത ശേഷം പത്തു മിനിറ്റ് ഉണങ്ങാന്‍ വെയ്ക്കണം.
പിന്നീട് ഒരു തക്കാളിയുടെ പകുതിയെടുത്ത് നന്നായി മസാജ് ചെയ്തു കൊടുക്കുക.അഞ്ചുമിനിറ്റ് നന്നായി ഇങ്ങിനെ ചെയ്ത ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകുക. മുഖത്തിന് നല്ല തിളക്കവും മിനുസവും കിട്ടുന്നു. വിവാഹത്തിലോ ആഘോഷ ചടങ്ങുകളിലോ പങ്കെടുക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഇങ്ങനെ ചെയ്യുകയാണെങ്കില്‍ നല്ല മാറ്റം നമ്മുക്ക് ലഭിക്കും. ബ്യൂട്ടിപാര്‍ലറില്‍ പോകാന്‍ സമയം കിട്ടിയില്ലെങ്കില്‍ ഇതുപോലെ എളുപ്പം വീട്ടില്‍ തന്നെ ഫേഷ്യല്‍ ചെയ്യാവുന്നതാണ്.
Post Your Comments