Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsEntertainment

‘മോളി കണ്ണമാലി അഭിനയമാണ്, കാശുണ്ടാക്കാന്‍ നോക്കുന്നു, രണ്ട് ആണ്മക്കളില്ലേ?’: വെളിപ്പെടുത്തലുമായി ജോളി

അതീവ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി മോളി കണ്ണമാലിയുടേത് മുഴുവൻ അഭിനയമാണെന്ന ആരോപണമുന്നയിച്ച് ചിലർ രംഗത്തെത്തിയിരുന്നു. അത്ഭുകരമായ രീതിയിലായിരുന്നു മോളി ജീവിതത്തിലേക്ക് തിരിച്ച് വന്നത്. ആശുപത്രി വാസത്തിനും വീട്ടിലെ വിശ്രമത്തിനും ശേഷം പഴയ ജീവിതത്തിലേക്ക് പതിയെ തിരിച്ച് വരികയാണ് താരം. അതോടൊപ്പം തന്നെ തന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെക്കുറിച്ചും മോളിയും മകൻ ജോളിയും പ്രതികരിക്കുന്നു.

ബിഹൈന്‍ഡ് വുഡ്സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ആശുപത്രിയില്‍ പോവുന്നതിനിടയിലാണ് ബാലയെ കാണുന്നത്. അന്ന് മരുന്ന് മേടിക്കാനായി പതിനായിരം രൂപയുടെ ചെക്ക് തന്നു. പുര ജപ്തി ഭീഷണിയിലാണെന്ന കാര്യവും ഞാന്‍ ബാലയോട് പറഞ്ഞിരുന്നു. അത് അല്ലാതെ വേറെയൊന്നും പറഞ്ഞിട്ടില്ല. ഒരു ചതിയും വഞ്ചനയും ഇല്ല. പിന്നെ എങ്ങനെയാണ് ഏതൊക്കൊയോ ചാനലുകാർ വേറെ എന്തെക്കോയോ കയറ്റിയതെന്ന് അറിയില്ലെന്നും മോളി കണ്ണമാലി പറയുന്നു.

സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാല്‍ മതിയെന്നാണ് ഇവരോടൊക്കെ പറയാനുള്ളതെന്ന് മകന്‍ ജോളിയും വ്യക്തമാക്കുന്നു. ‘ശരിയാണ് ഞങ്ങള്‍ രണ്ട് ആണ്‍മക്കളാണ്. എന്നാല്‍ ഇത്രയും വലിയ തുക പെട്ടെന്ന് എടുക്കാനുള്ള സാമ്പത്തികമൊന്നും ഞങ്ങള്‍ക്കില്ല. സാവകാശം കിട്ടിയാല്‍ ഞങ്ങള്‍ അടയ്ക്കുമായിരുന്നു’. എന്നാല്‍ ആ സാവകാശം തന്നില്ലെന്നും മകന്‍ പറയുന്നു. ആശുപത്രിവാസം കൂടിയായപ്പോഴാണ് ആകെ ബുദ്ധിമുട്ടിലായത്.

എന്നാല്‍ ഇതൊന്നും നോക്കാതെയാണ് നെഗറ്റീവ് കമന്റുകള്‍ വരുന്നത്. ഫോണ്‍ ചെയ്തടക്കം ഇത്തരം കാര്യങ്ങള്‍ പറയുന്നു. മനുഷ്യാവകാശ കമ്മീഷന്‍ എന്നൊക്കെ പറഞ്ഞ് ഒരു കോള്‍ വന്നിരുന്നു. എന്നാല്‍ അത് തട്ടിപ്പായിരുന്നു. നടന്ന കാര്യങ്ങളൊക്കെ അയാള്‍ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. ഇത്രയൊക്കെ ദ്രോഹിക്കുന്നത് എന്തിനാണ്. അഞ്ച് ലക്ഷം രൂപയുടെ ജപ്തിയാണ് ഉള്ളത്. പെട്ടെന്ന് തന്നെ ഒന്നര ലക്ഷത്തോളം രൂപ അടക്കണം. ഇനിയാരുടെ മുന്നിലും അത് ചോദിച്ച് നാണം കെടാനില്ലെന്ന് മോളി കണ്ണമാലിയും പറയുന്നു.

shortlink

Post Your Comments


Back to top button