കിഡ്നിയിലെ കല്ലുകളെ അലിയിച്ച് കളയാന്‍ ആപ്പിള്‍ സിഡര്‍ വിനാഗിരി

മൂത്രമൊഴിക്കുമ്പോള്‍ കലശലായ വേദനയും, രക്തവും, ശക്തമായ വയറുവേദനയും ഉണ്ടാക്കുന്ന കിഡ്നിയിലെ കല്ലുകള്‍ അലിയിച്ച് കളയാന്‍ എളുപ്പവഴികള്‍. ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലാതെ പോകുന്നതാണ് കിഡ്നിയില്‍ കല്ലുകള്‍ക്ക് കാരണമാകുന്നത്. പല വലുപ്പങ്ങളില്‍ ഈ കല്ലുകള്‍ പ്രത്യക്ഷപ്പെടും.

Read Also : 30 വർഷത്തെ ദാമ്പത്യം, 6 കുട്ടികളുടെ പിതാവ് ഭാര്യയെ മൊഴിചൊല്ലി വീട്ടിൽ നിന്നിറക്കിവിട്ട് ട്രാൻസ് ജെൻഡറെ വിവാഹം കഴിച്ചു

കിഡ്നിയില്‍ കല്ലുകള്‍ അധികമായാല്‍ സര്‍ജറി ആവശ്യമായി വരും. എന്നാല്‍, സ്വാഭാവികമായ രീതിയില്‍ കല്ലുകളെ ഒഴിവാക്കാനും ചില വഴികളുണ്ട്. വെള്ളം തന്നെയാണ് ഇതില്‍ പ്രധാന മാർ​ഗം. വെള്ളം ശരീരത്തിലെ നിര്‍ജ്ജലീകരണം ഇല്ലാതാക്കി ദഹനത്തിന്റെ വേഗത കൂട്ടി, ധാതുക്കളും, പോഷകങ്ങളും ആഗിരണം ചെയ്യാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശവും പുറംതള്ളും.

ദിവസത്തില്‍ 8 ഗ്ലാസ് വരെ വെള്ളം കുടിക്കണം. മാതളനാരങ്ങ ജൂസും ഇക്കാര്യത്തില്‍ ഗുണം ചെയ്യും. ഇവയിലെ പൊട്ടാഷ്യമാണ് കല്ലുകളുടെ രൂപീകരണത്തെ തടയുന്നത്. ആപ്പിള്‍ സിഡര്‍ വിനാഗിരിയിലെ സിട്രിക് ആസിഡ് കിഡ്നി കല്ലുകളെ പൊട്ടിക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Share
Leave a Comment