AlappuzhaNattuvarthaLatest NewsKeralaNews

മോ​ഷ്ടി​ച്ച ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ചെയ്യൽ : വാ​ഹ​ന​മോ​ഷ്ടാ​വ് അറസ്റ്റിൽ

തോ​പ്പുംപ​ടി മു​ണ്ടം​വേ​ലി പാ​ലം​പ​ള്ളി​പ്പറ​മ്പി​ല്‍ അ​ഭി​ലാ​ഷ് ആ​ന്‍റണി​യെ​യാ​ണ് (26) അറസ്റ്റ് ചെയ്തത്

ചേ​ര്‍​ത്ത​ല: മോ​ഷ്ടി​ച്ച ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ന​ട​ത്തു​ന്ന വാ​ഹ​ന​മോ​ഷ്ടാ​വ് പൊലീസ് പി​ടി​യി​ല്‍. തോ​പ്പുംപ​ടി മു​ണ്ടം​വേ​ലി പാ​ലം​പ​ള്ളി​പ്പറ​മ്പി​ല്‍ അ​ഭി​ലാ​ഷ് ആ​ന്‍റണി​യെ​യാ​ണ് (26) അറസ്റ്റ് ചെയ്തത്. ചേ​ര്‍​ത്ത​ല പൊ​ലീ​സ് എ​ര​മ​ല്ലൂ​രി​ല്‍ വെച്ചാണ് ഇയാളെ പി​ടി​കൂ​ടി​യ​ത്.

ഇയാൾ എ​ഴു​പു​ന്ന​യി​ല്‍ വാ​ട​ക വീ​ട്ടി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം, ചേ​ര്‍​ത്ത​ല പൊ​ലീ​സ് സ്റ്റേഷ​നു​ക​ളി​ലാ​യി മോ​ഷ​ണം, മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങി​യ എ​ട്ടു കേ​സു​ക​ള്‍ ഇ​യാ​ള്‍​ക്കെ​തി​രെ നി​ല​വി​ലു​ണ്ട്. ചേ​ര്‍​ത്ത​ല റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നു കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ ബു​ള്ള​റ്റ് മോ​ഷ്ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ കു​ടുങ്ങി​യ​ത്.

Read Also : എച്ച്ബിഒ കണ്ടന്റുകൾ നിർത്തലാക്കാനൊരുങ്ങി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, കാരണം ഇതാണ്

ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​ത​ട​ക്കം നൂ​റോ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചും റൂ​ട്ടു​മാ​പ്പു ത​യ്യാ​റാ​ക്കി​യും പൊ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘ​മാ​ണ് ഇ​യാ​ളെ പിടികൂടി​യ​ത്.

ചേ​ര്‍​ത്ത​ല സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ബി.​ വി​നോ​ദ്കു​മാ​ര്‍, എ​സ്ഐമാ​രാ​യ വി.​ജെ. ആ​ന്‍റ​ണി, വി​നോ​ദ്, ഡി​വൈ​എ​സ്പി​യു​ടെ പ്ര​ത്യേ​ക സം​ഘാം​ഗ​ങ്ങ​ളാ​യ ഗി​രീ​ഷ്, അ​നീ​ഷ്, പ്ര​വീ​ണ്‍, അ​രു​ണ്‍​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button