കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നുണ്ടെന്ന് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച വിവരങ്ങള്‍ വൈകീട്ട് അഞ്ചു മണിക്ക് തന്റെ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിടുമെന്നും സ്വപ്ന അറിയിച്ചു. ‘സ്വര്‍ണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പ്, അതും എന്‍റെയടുത്ത്’ എന്നാണ് സ്വപ്ന സുരേഷിന്റെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റ്.
വനിതാ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കൊണ്ട് സ്വപ്ന സുരേഷ് പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘ബിരിയാണി ചെമ്പ് വിത്ത് ഗോൾഡ് നെക്‌സ്റ്റ് ഇയർ ഫോർ യു ആൻഡ് ക്ലിഫ്ഹൗസ് ഫിസിക്കൽ വുമൺ. വനിതാ ദിനാശംസകൾ വിജയ റാണി’ എന്നായിരുന്നു സ്വപ്ന കുറിച്ചത്. ‘നിങ്ങൾക്കും ക്ലിഫ് ഹൌസിലെ സ്ത്രീകൾക്കും അടുത്ത കൊല്ലം സ്വർണം അടങ്ങിയ ബിരിയാണി ചെമ്പ്, വനിതാ ദിനാശംസകൾ വിജയ റാണി’ എന്ന പോസ്റ്റിനൊപ്പം മുഖ്യമന്ത്രിയുടെ ഫോട്ടോയും സ്വപ്ന പോസ്റ്റ് ചെയ്തിരുന്നു. കേരളീയരെ ദയനീയമായി വിൽക്കുന്നതിനും അവരുടെ സ്വാർത്ഥ വ്യാപാര സാമ്രാജ്യത്തിനും വേണ്ടിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ പോരാടുന്ന ഒരു സ്ത്രീയാണ് താനെന്നും സ്വപ്ന പറയുന്നു. ഒന്നിനും കൊള്ളാത്ത പുരുഷന്മാരുടെ ദിനം താൻ ഒരിക്കൽ ആഘോഷിക്കുമെന്നും സ്വപ്ന പറഞ്ഞു.
അതേസമയം, ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും ചോദ്യം ചെയ്യും. യുഎഇയിലെ റെഡ് ക്രസന്‍റിനെ സംസ്ഥാനത്തെ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക ചുമതല വഹിച്ചത് രവീന്ദ്രനെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ.
Post Your Comments