Latest NewsKeralaNews

എസ്എസ്എൽസി ഒരുക്കങ്ങൾ പൂര്‍ണം; കുട്ടികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതാനായുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. കുട്ടികൾ ആത്മവിശ്വാസത്തോടുകൂടി പരീക്ഷ എഴുതണമെന്നും മന്ത്രി പറഞ്ഞു. മോഡൽ പരീക്ഷ നടത്തി കുട്ടികളുടെ ഉള്ള ഉത്കണ്ഠയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ പരീക്ഷയാണ്. രക്ഷിതാക്കൾ എല്ലാവിധ പിന്തുണയും നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ബോധവൽക്കരണ ക്ലാസ് കൊടുത്തിട്ടുണ്ട്. കൊവിഡിന്റെ കാലഘട്ടത്തിനെ പോലുള്ള നിയന്ത്രണങ്ങളൊന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് 4,19,362 റെഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും ആണ് പരീക്ഷ എഴുതുന്നത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button