Latest NewsNewsBusiness

സ്പോട്ടിഫൈ ഉപയോക്താവാണോ? നാല് മാസത്തെ സൗജന്യ പ്രീമിയം സബ്സ്ക്രിപ്ഷൻ ലഭിക്കാൻ ഇക്കാര്യങ്ങൾ ചെയ്യൂ

സ്പോട്ടിഫൈ സൗജന്യമായി ഉപയോഗിക്കാൻ സാധിക്കുമെങ്കിലും, അധിക ഫീച്ചർ ലഭിക്കുന്നതിനായി സബ്സ്ക്രിപ്ഷൻ ഫീച്ചറും ലഭ്യമാണ്

പാട്ടുകളും പോഡ്കാസ്റ്റുകളും ഇഷ്ടപ്പെടുന്നവരുടെ മനസിലേക്ക് കുറഞ്ഞ കാലയളവുകൊണ്ട് ഇടം നേടിയ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് സ്പോട്ടിഫൈ. ഇവ സൗജന്യമായി ഉപയോഗിക്കാൻ സാധിക്കുമെങ്കിലും, അധിക ഫീച്ചർ ലഭിക്കുന്നതിനായി സബ്സ്ക്രിപ്ഷൻ ഫീച്ചറും ലഭ്യമാണ്. ഇത്തവണ സ്പോട്ടിഫൈ സൗജന്യമായി ഉപയോഗിക്കുന്നവരെ പ്രീമിയം സെഗ്മെന്റിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് കമ്പനി. അവ എന്താണെന്ന് അറിയാം.

സ്പോട്ടിഫൈ ഉപഭോക്താക്കൾക്ക് നാല് മാസത്തെ സൗജന്യ പ്രീമിയം സബ്സ്ക്രിപ്ഷനാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ചില നിബന്ധനകൾക്ക് വിധേയമാണ് ഈ ഓഫർ. സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതിനായി ഓട്ടോപേയ്മെന്റ് സജ്ജീകരിക്കേണ്ടതുണ്ട്. യുപിഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഓട്ടോപെയ്മെന്റ് സെറ്റ് ചെയ്യാൻ സാധിക്കും. പ്രമോഷണൽ കാലയളവിന് ശേഷം, സ്പോട്ടിഫൈ പ്രീമിയം ലഭിക്കുന്നതിന് ഉപയോക്താക്കളിൽ നിന്ന് പ്രതിമാസം 119 രൂപയാണ് ഈടാക്കുക. വീണ്ടും തുടരാൻ ആഗ്രഹിക്കാത്തവർക്ക് സബ്സ്ക്രിപ്ഷൻ കാലയളവ് അവസാനിക്കുന്നതിനു മുൻപ് ക്യാൻസൽ ചെയ്യാനാകും.

Also Read: ബ്രഹ്മപുരം പ്ലാന്റുമായി ബന്ധപ്പെട്ട കരാര്‍ രേഖ പുറത്ത്, തീപിടിത്തമുണ്ടായാല്‍ ഉത്തരവാദിത്വം കോര്‍പറേഷനാണെന്ന് കരാറില്‍

സൗജന്യ പ്രീമിയം സബ്സ്ക്രിപ്ഷൻ നേടാൻ സ്പോട്ടിഫൈ ആപ്പ് തുറന്നതിനു ശേഷം ലോഗിൻ അല്ലെങ്കിൽ പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. തുടർന്ന് ദൃശ്യമാകുന്ന പ്രീമിയം ഓപ്ഷനിൽ ‘നാല് മാസത്തേക്ക് സൗജന്യം’ എന്ന പ്രീമിയം വ്യക്തിഗത പ്ലാൻ തിരഞ്ഞെടുത്ത് ഓട്ടോ പേയ്മെന്റ് പൂർത്തിയാക്കാവുന്നതാണ്. അതേസമയം, തിരഞ്ഞെടുത്ത പുതിയ മോഡൽ സ്മാർട്ട്ഫോണുകളിൽ സ്പോട്ടിഫൈ മൂന്ന് മാസത്തെ പ്രീമിയം സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button