മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. ഇപ്പോൾ മിക്ക ഉദ്‌ഘാടന വേദികളിലും ഹണി തന്നെയാണ് താരം. സോഷ്യൽ മീഡിയയിൽ ഹണിയുടെ സൗന്ദര്യത്തെക്കുറിച്ച് ചർച്ചകളും നടക്കുന്നുണ്ട്. അതേപോലെ സോഷ്യൽ മീഡിയയുടെയും ഓൺലൈൻ മീഡിയയുടെയും പ്രിയപ്പെട്ട ആളാണ് സന്തോഷ് വർക്കി എന്ന ആറാട്ട് വർക്കി.
നിത്യാമേനോനോട് പ്രണയം വെളിപ്പെടുത്തിയാണ് സന്തോഷ് സോഷ്യൽ മീഡിയയിൽ ട്രോളുകളിൽ നിറഞ്ഞത്. എന്നാൽ തന്റെ പുറകെ നടന്ന് ശല്യം ചെയ്യുകയായിരുന്നു ഇയാൾ എന്നാണ് നിത്യ മേനോൻ പറയുന്നത്. പിന്നീട് ഇയാൾ നിരവധി വീഡിയോകളിൽ നിത്യ മേനോനെ ചീത്ത പറഞ്ഞുകൊണ്ടും രംഗത്ത് എത്തിയിട്ടുണ്ട് . ഐശ്വര്യ ലക്ഷ്മി മുതൽ നിഖില വിമൽ വരെ ഉണ്ട് ഇദ്ദേഹത്തിന് ഇഷ്ടപ്പെട്ട നടിമാരുടെ കൂട്ടത്തിൽ.
അതേ സമയം ഇപ്പോൾ ഇദ്ദേഹത്തിന്റെ പുതിയൊരു പ്രേമം കൂടി ഉണ്ടായിരിക്കുകയാണ്. അത് മറ്റാരുമല്ല. ഹണി റോസാണ്. ഇത്രയും അഴക് വേറെ ആരിലും ഞാൻ കണ്ടിട്ടില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. വെറുതെ ആണോ ആളുകൾ അമ്പലം കെട്ടാൻ ഇറങ്ങിയത് എന്നാണ് ചോദിക്കുന്നത് . അതേസമയം ഇതാണോ നിങ്ങളുടെ പുതിയ പ്രേമം എന്ന് ചോദിച്ചു കൊണ്ട് നിരവധി ആളുകളാണ് രംഗത്ത് വന്നത്.
Post Your Comments