പ്രഖ്യാപനങ്ങൾക്കൊടുവിൽ രാജ്യത്തെ ഏറ്റവും മികച്ച ഓൺലൈൻ ടാക്സി ബുക്കിംഗ് ആപ്പായ ‘ഗോഡുഗോ’ കേരളത്തിലും പ്രവർത്തനമാരംഭിച്ചു. വനിതാ ദിനത്തിലാണ് ‘ഗോഡുഗോ’ മൊബൈൽ ആപ്ലിക്കേഷൻ നാടിന് സമർപ്പിച്ചത്. എറണാകുളം മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം. ബീന, ചലച്ചിത്രതാരം ഭാവന, എഴുത്തുകാരി കെ.എ ബീന, ഇന്ത്യൻ എയർഫോഴ്സ് പൈലറ്റ് ശ്രീവിദ്യ രാജൻ, കമ്പനി മാനേജിംഗ് ഡയറക്ടർ ഐ. ക്ലാരിസ, ഡയറക്ടർ കെയ്റ്റ്ലിൻ മിസ്റ്റേക എന്നിവർ ചേർന്ന് ആപ്പിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
ഐഒഎസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഗോഡുഗോയെ കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ ഗോഡുഗോ ട്രാവൽ സൊല്യൂഷൻസാണ്. സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന നൽകിയാണ് ആപ്പ് വികസിപ്പിച്ചിട്ടുള്ളത്. നിലവിൽ, കേരളത്തിലെ പ്രത്യേക നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഗോഡുഗോ സേവനം നൽകുന്നതെങ്കിലും, ഉടൻതന്നെ കേരളത്തിലുടനീളം ഇവ എത്തുന്നതാണ്. യാത്രക്കാർക്ക് നിരവധി വാഗ്ദാനങ്ങളാണ് ഗോഡുഗോ ഒരുക്കിയിട്ടുള്ളത്.
Also Read: ഭദ്രകാളിക്ക് മനുഷ്യരക്തം നല്‍കുന്ന നരബലിയുടെ മറ്റൊരു മുഖമായ അടവി
Post Your Comments