തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പോസ്റ്റിലെ താരം മുഖ്യമന്ത്രി പിണറായി വിജയൻ ആണ്. ലോക വനിതാ ദിനമായ ഇന്ന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള സ്വപ്നയുടെ പോസ്റ്റിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ‘ബിരിയാണി ചെമ്പ് വിത്ത് ഗോൾഡ് നെക്സ്റ്റ് ഇയർ ഫോർ യു ആൻഡ് ക്ലിഫ്ഹൗസ് ഫിസിക്കൽ വുമൺ. വനിതാ ദിനാശംസകൾ വിജയ റാണി’ എന്നാണ് സ്വപ്ന കുറിച്ചിരിക്കുന്നത്. പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായത്.
‘നിങ്ങൾക്കും ക്ലിഫ് ഹൌസിലെ സ്ത്രീകൾക്കും അടുത്ത കൊല്ലം സ്വർണം അടങ്ങിയ ബിരിയാണി ചെമ്പ്, വനിതാ ദിനാശംസകൾ വിജയ റാണി’ എന്ന പോസ്റ്റിനൊപ്പം മുഖ്യമന്ത്രിയുടെ ഫോട്ടോയും സ്വപ്ന പങ്കുവെച്ചിട്ടുണ്ട്. കേരളീയരെ ദയനീയമായി വിൽക്കുന്നതിനും അവരുടെ സ്വാർത്ഥ വ്യാപാര സാമ്രാജ്യത്തിനും വേണ്ടിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ പോരാടുന്ന ഒരു സ്ത്രീയാണ് താനെന്നും സ്വപ്ന പറയുന്നു. ഒന്നിനും കൊള്ളാത്ത പുരുഷന്മാരുടെ ദിനം താൻ ഒരിക്കൽ ആഘോഷിക്കുമെന്നും സ്വപ്ന പറയുന്നു.
‘നിർഭാഗ്യവശാൽ ഒരു സ്ത്രീയും എന്നെ പരസ്യമായി പിന്തുണയ്ക്കുന്നില്ല. കോടിക്കണക്കിന് വിധവകൾക്കും അച്ഛനില്ലാത്ത കുട്ടികൾക്കും ജന്മം നൽകാൻ കഴിയുമെന്ന് ഭരണപ്പാർട്ടി തെളിയിച്ചത് കൊണ്ടാണ് ഒരു സ്ത്രീകളും എന്നെ പിന്തുണയ്ക്കാത്തത്. മുഖ്യമന്ത്രിക്ക് വനിതാ ദിനം ആശംസിക്കുന്നു, നാളെ നിങ്ങൾ ഒരു സ്ത്രീയെ പരാജയപ്പെടുത്തി എന്ന് കരുതി നാളെ നിങ്ങളുടെ വായ മധുരമാക്കട്ടെ, ഞാൻ ‘ലോകത്തിലെ ഉപയോഗശൂന്യമായ’ പുരുഷന്മാരുടെ ദിനം ആഘോഷിക്കും. ചരിത്രം ഒരിക്കൽ കൂടി ആവർത്തിക്കും. ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെ’, സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments