KeralaLatest NewsNews

പഴയ വിജയനോ പുതിയ വിജയനോ ഇടപെട്ട് കൊച്ചിയിലെ ജനങ്ങളെ രക്ഷിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുന്നു: സന്ദീപ് വാര്യര്‍

നമ്പര്‍ വണ്‍ കേരളത്തിലെ നമ്പര്‍ വണ്‍ നഗരത്തിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് തീ പിടിച്ച് ജനങ്ങള്‍ ശ്വാസം മുട്ടി കഴിയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി, പഴയ വിജയനോ പുതിയ വിജയനോ ഇടപെട്ട് ജനങ്ങളെ രക്ഷിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുന്നു: സന്ദീപ് വാര്യര്‍

 

കൊച്ചി: കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റേഷനില്‍ തീപിടിത്തം ഉണ്ടായിട്ട് ഒരാഴ്ചയായിട്ടും ഇതു വരെ വിഷപ്പുക ശമിപ്പിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയെ എടുത്തുകാണിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. നമ്പര്‍ വണ്‍ കേരളത്തിലെ നമ്പര്‍ വണ്‍ നഗരത്തിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് തീ പിടിച്ച് ജനങ്ങള്‍ ശ്വാസം മുട്ടി കഴിയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. പഴയ വിജയനോ പുതിയ വിജയനോ ഇടപെട്ട് ജനങ്ങളെ രക്ഷിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

Read Also: അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മകൻ, കൂട്ടുനിന്ന് ഭർത്താവ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘നമ്പര്‍ വണ്‍ കേരളത്തിലെ നമ്പര്‍ വണ്‍ നഗരത്തിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് തീ പിടിച്ച് ജനങ്ങള്‍ ശ്വാസം മുട്ടി കഴിയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. പഴയ വിജയനോ പുതിയ വിജയനോ ഇടപെട്ട് ജനങ്ങളെ രക്ഷിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുന്നു . എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് നടത്തിയ അഴിമതിയുടെ ചാരമാണ് ബ്രഹ്മപുരത്ത് കെടാതെ എരിയുന്നത്. വിഷപ്പുക ശ്വസിപ്പിച്ച് ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവന്‍ അപകടത്തിലാക്കിയ ഇടത് വലത് നേതാക്കളെ എന്ത് ചെയ്യണം? ഉത്തരവാദികളായ ഒരാള്‍ക്ക് പോലും ഇതിന് മറുപടി പറയേണ്ടി വരില്ല. എല്ലാവരും കൈകഴുകി കഴിഞ്ഞു. എല്ലാത്തിനും ഉത്തരവാദി കളക്ടര്‍ മാത്രം’.

shortlink

Related Articles

Post Your Comments

Related Articles


Back to top button