സാംസംഗിന്റെ എം സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ സാംസംഗ് ഗാലക്സി എം14 യുക്രെയ്ൻ വിപണിയിൽ അവതരിപ്പിച്ചു. കിടിലൻ സവിശേഷതകളാണ് ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പ്രധാന ഫീച്ചറുകൾ അറിയാം.
6.6 ഇഞ്ച് ഫുൾ പിഎൽഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2408×1080 ആണ് പിക്സൽ റെസല്യൂഷൻ. ഒക്ട കോർ എക്സിനോസ് 1330 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 50 മെഗാപിക്സൽ പ്രൈമറി സെൻസർ ഉള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്.
Also Read: കൈക്കുഴിയിലെ കറുപ്പു മാറ്റാന്‍ തേനും തൈരും
25 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 6,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. ചാർജിംഗ് അഡാപ്റ്റർ ബോക്സിൽ ഉൾപ്പെടുത്തിയിട്ടില്ല. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 8,299 യുഎഎച്ച് (ഏകദേശം 18,300 രൂപ) ആണ് വില. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 8,999 യുഎഎച്ചുമാണ് (ഏകദേശം 19,900 രൂപ) വില.
Post Your Comments