സ്മാർട്ട്ഫോൺ പ്രേമികളുടെ മനം കവരുന്ന ഫീച്ചറുമായി റിയൽമിയുടെ മറ്റൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിലേക്ക്. റിപ്പോർട്ടുകൾ പ്രകാരം, റിയൽമി സി55 സ്മാർട്ട്ഫോണുകളാണ് ഇന്തോനേഷ്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഐഫോൺ 14 പ്രോയിലെ ഡൈനാമിക് ഐലൻഡിന് സമാനമായ മിനി ക്യാപ്സ്യൂൾ ഫീച്ചർ ഉൾപ്പെടുത്തിയ ആദ്യത്തെ റിയൽമി ഫോൺ എന്ന വിശേഷതയും ഇവയ്ക്ക് ഉണ്ട്. റിയൽമി സി55- നെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.
6.72 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും, 180 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി88 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ.
Also Read: തൃശ്ശൂരിൽ വീട്ടുപറമ്പിൽ നിന്ന സ്ത്രീയുടെ മാല പൊട്ടിച്ച് യുവാവ്; അന്വേഷണം
33 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുളള 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി സി55 സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 2,499,000 ഐഡിആർ ആണ് വില (ഏകദേശം 13,300 രരൂപ). 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന്റെ വില 2,999,000 ഐഡിആർ ആണ് (ഏകദേശം 16,000 രൂപ).
Post Your Comments