KeralaLatest NewsNews

ഇതരസംസ്ഥാന തൊഴിലാളികളെ വച്ച് പെയിന്‍റിംഗ് ജോലി, രാത്രി മോഷണം; നിരവധി മോഷണക്കേസുകളിലെ പ്രതി 20 വര്‍ഷത്തിന് ശേഷം പിടിയിൽ

കോഴിക്കോട്: നിരവധി മോഷണ കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി 20 വർഷത്തിന് ശേഷം പിടിയില്‍. അമ്പായത്തോട് സ്കൂളിന് സമീപം താമസിക്കുന്ന എഎം വിനോദിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. താമരശ്ശേരി ചുങ്കത്ത് വച്ച് ആണ് ഇയാള്‍ അറസ്റ്റില്‍ ആയത്.
കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ് വിനോദ്. കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന വിനോദ് ഇതര സംസ്ഥാന തൊഴിലാളികളെ വെച്ച്  പകൽ പെയിന്‍റിംഗ് ജോലികൾ ഏറ്റെടുത്ത്  നടത്തി വരികയായിരുന്നു.

താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസിലും, ചേവായൂർ സ്റ്റേഷനിൽ ഒരു കേസിലും, മുക്കം സ്റ്റേഷനിൽ ഒരു കേസിലും ഇയാൾ പിടികിട്ടാപ്പുള്ളിയാണ്. ഏതാനും ദിവസങ്ങളായി  വിനോദിനെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.
2003ല്‍ കുന്ദമംഗലം സ്റ്റേഷൻ പരിതിയിലെ പെരിങ്ങളത്തെ വികെ ഫ്ലോർ ആന്റ് ഒയിൽ മില്ലിൽ നിന്നും 22000 രൂപ വിലയുള്ള ഒൻപത് ചാക്ക് കൊപ്ര കടയുടെ പൂട്ട് പൊട്ടിച്ച് ഉളിൽ കടന്ന് കവർന്ന കേസിലും, 2003 ഡിസംബർ മാസത്തിൽ കെട്ടാങ്ങൽ വച്ച് കടയുടെ മുന്നിൽ സൂക്ഷിച്ച അന്ന് 42000 രൂപ വിലവരുന്ന രണ്ട് ടൺ ഇരുമ്പ് കമ്പി മോഷ്ടിച്ച കേസിലും കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ ഇയാൾ പ്രതിയാണ്. കുന്ദമംഗലം എസ്ഐ യുസഫിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button