തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ ജനങ്ങള്‍ക്ക് ഗൗരവമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മന്ത്രി പി. രാജീവ്. എങ്ങനെ തീ കത്തിയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ കലക്ടറെ മാറ്റിയത് സ്വാഭാവിക പ്രതികരണമാണെന്നും മന്ത്രി പ്രതികരിച്ചു. കാര്യങ്ങൾ ഏകദേശം നിയന്ത്രണവിധേയമാണ്. എന്നാൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ വിധത്തിലുള്ള ജാഗ്രതയും ഉണ്ടാകണമെന്നാണ് കാണുന്നത്. മാലിന്യ സംസ്കരണത്തിൽ പലരും ചൂണ്ടിക്കാട്ടിയ കുറവുകൾ സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
Post Your Comments