Latest NewsNewsBusiness

സോഷ്യൽ മീഡിയ പരസ്യങ്ങൾ കൂടുതൽ സുതാര്യമാക്കാൻ ഒരുങ്ങി കേന്ദ്രം, മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി

പരസ്യങ്ങൾ ലളിതവും വ്യക്തവുമായ ഭാഷയിലായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്

സോഷ്യൽ മീഡിയ പരസ്യങ്ങൾ കൂടുതൽ സുതാര്യമാക്കാനുളള ശക്തമായ നീക്കവുമായി കേന്ദ്രം രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, സെലിബ്രിറ്റികൾ, ഇൻഫ്ലുവൻസേഴ്സ്, വെർച്വൽ ഇൻഫ്ലുവൻസേഴ്സ് എന്നിവർ സമൂഹമാധ്യമങ്ങൾ മുഖാന്തരം ഉൽപ്പന്നങ്ങളുടെ സേവനങ്ങളുടെയോ പരസ്യങ്ങൾ നൽകുമ്പോൾ അവ പ്രേക്ഷകരിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇതിനായി പ്രത്യേക മാർഗനിർദ്ദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.

‘എൻഡോസ്മെന്റ് നോ- ഹൗസ്!’ എന്ന പേരിലാണ് ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് കീഴിലുള്ള ഉപഭോക്തൃ കാര്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. പണം വാങ്ങി നടത്തുന്ന പരസ്യങ്ങളിൽ സ്പോൺസേഡ്/ സഹകരണം/ പങ്കാളിത്തം എന്നിങ്ങനെ ഏതെങ്കിലും ഒന്ന് ഹാഷ്ടാഗായോ, ഹെഡ്ലൈനിൽ പ്രത്യേകം എഴുതിയോ കാണിക്കേണ്ടതാണ്. പരസ്യങ്ങൾ ലളിതവും വ്യക്തവുമായ ഭാഷയിലായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, വ്യക്തികൾ സ്വന്തമായി ഉപയോഗിക്കാത്ത അനുഭവിക്കാത്തതുമായ ഏതെങ്കിലും ഉൽപ്പന്നത്തെയോ സേവനത്തെയോ അംഗീകരിക്കാൻ പാടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.

Also Read: തെലങ്കാനയിൽ വീണ്ടും കോടികൾ നിക്ഷേപിക്കാനൊരുങ്ങി കിറ്റെക്സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button