കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം മൂലമുള്ള വിഷപ്പുകയിൽ കൊച്ചിയിലെ ജനങ്ങൾ ദുരിതം പേറുമ്പോൾ ആശങ്ക അറിയിച്ച് സംവിധായകൻ വിനയൻ. സ്ലോ പോയിസൺ പോലെ മനുഷ്യന്റെ ജീവനെതന്നെ ഇല്ലാതാക്കാൻ പോന്ന വിപത്തിന്റെ ആഴം അധികാരികൾക്ക് മനസിലായിട്ടുണ്ടോയെന്ന് ചോദിക്കുകയാണ് സംവിധായകൻ വിനയൻ. പാലാരിവട്ടത്തു താമസിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഈ വിഷപ്പുകയുടെ ഏറ്റവും ദുരന്തപുർണ്ണമായ അവസ്ഥ കണ്ടിട്ട് ഭയം തോന്നുന്നുവെന്നും, വീടുകളെല്ലാം ജനാലകൾ പോലും തുറക്കാതെ അടച്ചിട്ടിട്ട് ദിവസങ്ങൾ ആയെന്നും അദ്ദേഹം ആശങ്കയോടെ അറിയിക്കുന്നു.
അതേസമയം, വിഷപ്പുകയുമായി ബന്ധപ്പെട്ട് മന്ത്രി പി. രാജീവ് നടത്തിയ പ്രസ്താവന വൈറലായിരുന്നു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ ജനങ്ങള്‍ക്ക് ഗൗരവമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എങ്ങനെ തീ കത്തിയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ കലക്ടറെ മാറ്റിയത് സ്വാഭാവിക പ്രതികരണമാണെന്നും മന്ത്രി പ്രതികരിച്ചു. കാര്യങ്ങൾ ഏകദേശം നിയന്ത്രണവിധേയമാണ്. എന്നാൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ വിധത്തിലുള്ള ജാഗ്രതയും ഉണ്ടാകണമെന്നാണ് കാണുന്നത്. മാലിന്യ സംസ്കരണത്തിൽ പലരും ചൂണ്ടിക്കാട്ടിയ കുറവുകൾ സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഇതു കൊല്ലാക്കൊലയാണ്…
ബ്രമ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യമല കത്തിച്ചവർ ജനങ്ങളേ കൊല്ലാക്കൊല ചെയ്യുന്നതിനു തുല്യമായ ക്രിമിനൽ പ്രവർത്തിയാണ് നടത്തിയിരിക്കുന്നത്..
പാലാരിവട്ടത്തു താമസിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഈ വിഷപ്പുകയുടെ ഏറ്റവും ദുരന്തപുർണ്ണമായ അവസ്ഥ കണ്ടിട്ട് ഭയന്നു പോകുന്നു.. വീടുകളെല്ലാം ജനാലകൾ പോലും തുറക്കാതെ അടച്ചിട്ടിട്ട് ദിവസങ്ങൾ പലതായി..
എന്നിട്ടുപോലും ശ്വാസ കോശത്തിന് അസുഖമുള്ളവർ പലരും ചികിത്സക്കായി ആശുപത്രികളിൽ അഭയം തേടിയിരിക്കുന്നു … AC ഷോറും ഇല്ലാത്ത സാധാരണ കച്ചവടക്കാർക്കൊക്കെ ശാരീരിക അസ്വസ്തത അനുഭവപ്പെടുന്നു
പുറം ജോലി ചെയ്യുന്ന കൂലിപ്പണിക്കാാരായ തൊഴിലാളികൾ പലരും ചുമയും ശ്വാസം മുട്ടലും മൂലം വിഷമിക്കുന്നു.. സ്ലോ പോയിസൺ പോലെ മനുഷ്യൻെറ ജീവനെതന്നെ ഇല്ലാതാക്കാൻ പോന്ന ഈ വിപത്തിൻെറ ആഴം അധികാരികൾ വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല… ഈ വിഷമല കത്തിയതിനു പിന്നിൽ ഏതെങ്കിലും വ്യക്തികൾക്കു പങ്കുണ്ടോ എന്നറിയാൻ പോലീസ് അന്വേഷണം നടക്കുന്നത്രേ.. അങ്ങനുണ്ടങ്കിൽ അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കണം.. ഇത്തരം സാമൂഹിക വിപത്തു സൃഷ്ടിക്കുന്നവർക്കെതിരെ എല്ലാവരും പ്രതികരിക്കണം..
Post Your Comments