Latest NewsKeralaNews

കൈയിൽ സ്വർണം ചുറ്റി ഷർട്ടിന്റെ കൈ മൂടി ഗ്രീൻ ചാനൽ വഴി രക്ഷപ്പെടാൻ ശ്രമിച്ച ഷാഫി പിടിയിൽ

സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ക്യാബിൻ ക്രൂ പിടിയിൽ

കൊച്ചി: കൈയിൽ സ്വർണം ചുറ്റി കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ക്യാബിൻ ക്രൂ പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വയനാട് സ്വദേശി ഷാഫി പിടിയിലായത്. 1487 ഗ്രാം സ്വർണ മിശ്രിതവുമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

READ ALSO: നടി ജയഭാരതി എവിടെയുണ്ടെന്ന് പോലും ഞങ്ങള്‍ക്കറിയില്ല: ഷീല

ബഹ്റെയ്ൻ, കോഴിക്കോട്, കൊച്ചി സർവീസ് നടത്തുന്ന വിമാനത്തിൽ ജോലി ചെയ്തിരുന്ന ഇയാൾ സ്വർണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നു അധികൃതർ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. കൈകളിൽ സ്വർണം ചുറ്റി വച്ച ശേഷം ഷർട്ടിന്റെ കൈ മൂടി ഗ്രീൻ ചാനൽ വഴി രക്ഷപ്പെടാനായിരുന്നു ഷാഫിയുടെ ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button