കോഴിക്കോട്; പല പ്രതിസന്ധികളെയും എതിര്‍പ്പുകളെയും മറികടന്നാണ് തിയറ്ററുകളില്‍ 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ പ്രദര്‍ശനത്തിന് എത്തിയത്. ചിത്രം മാര്‍ച്ച് 3-നാണ് പ്രദര്‍ശനത്തിനെത്തിയത്. സിനിമ പരാജയപ്പെടുത്താന്‍ പല കോണുകളില്‍ നിന്നും ശ്രമം നടന്നിരുന്നു. എന്നാല്‍, പല സെന്ററുകളിലും സിനിമ കാണാന്‍ വലിയ തിരക്കാണ് അനുഭപ്പെടുന്നത്. ഇപ്പോഴിതാ, സിനിമ എല്ലാവരും കാണണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് സംവിധായകന്‍ രാമസിംഹന്‍.
സിനിമ ആരുണ്ടാക്കി എന്നല്ല, എന്തിനുണ്ടാക്കി എന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്നും ജനങ്ങള്‍ തന്നെ സിനിമ കാണാണമെന്നും പ്രചരിപ്പിക്കണമെന്നും സംവിധായകന്‍ പറഞ്ഞു.
‘ഞങ്ങള്‍ കുറച്ചു ധര്‍മ്മവാദികള്‍ എന്ത് ചെയ്തു എന്ന് നല്ലൊരു സമൂഹം മനസ്സിലാക്കി നെഞ്ചിലേറ്റി. ഞങ്ങള്‍ ചെയ്തതിനെ നിങ്ങള്‍ എങ്ങനെ ഉപയോഗിച്ചു, ഉപയോഗിക്കുന്നു എന്നതാണ് പ്രശ്‌നം. കുരങ്ങിന്റെ കയ്യിലെ പൂമാലപോലെ ചിതറി തെറിപ്പിക്കാന്‍ എളുപ്പമാണ്. നഷ്ടം ഞങ്ങള്‍ക്കല്ല, നിങ്ങള്‍ക്ക് തന്നെയാണ്. തോല്‍ക്കുന്നത് ഞങ്ങളല്ല, നിങ്ങള്‍ തന്നെയാണ്. ആരുണ്ടാക്കി എന്നതല്ല എന്തുണ്ടാക്കി എന്തിനുണ്ടാക്കി എന്നതിനാണ് പ്രാധാന്യം. മൂര്‍ച്ചയുള്ള ആയുധം പ്രയോഗിക്കേണ്ടപ്പോള്‍ പ്രയോഗിക്കണം. തുരുമ്പെടുത്താല്‍ ആക്രിയാണ്, അതേ ഇത് വായിക്കുന്ന നിങ്ങള്‍ വേണം ഈ സിനിമ കാണാന്‍, പ്രചരിപ്പിക്കാന്‍’, രാമസിംഹന്‍ പറഞ്ഞു.
മലബാറില്‍ നടന്ന ഹിന്ദു വംശഹത്യയില്‍ കൊല്ലപ്പെട്ട അറിയപ്പെടാത്ത നൂറുകണക്കിന് നിസ്സഹായരുടെ ജീവിതമാണ് ‘പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നത്. മമധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമയുടെ തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിംഗ് എന്നിവ എല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് രാമസിംഹന്‍ തന്നെയാണ്. തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസല്‍ വിജയ് എത്തുന്നത്
Post Your Comments