Latest NewsNewsIndia

പോപ്പുലർ ഫ്രണ്ടിനായി ഹവാലാ ഇടപാട്: മലയാളി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനായി ഹവാലാ ഇടപാട് നടത്തിയ മലയാളി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. ദേശീയ അന്വേഷണ ഏജൻസിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Read Also: പോലീസ് അറസ്റ്റ് ചെയ്യാൻ വരുമ്പോൾ രക്തസമ്മർദ്ദം ഇരട്ടിച്ച് ആശുപത്രിയിൽ ആയവരെ പരിഹസിക്കുന്ന സിന്ധു ആശുപത്രിയിൽ! കുറിപ്പ്

കാസർകോട് സ്വദേശി അബിദ് കെ എം ഉൾപ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായ മറ്റുള്ളവർ കർണാടക സ്വദേശികളാണെന്ന് അധികൃതർ വ്യക്തമാക്കി. ബീഹാറിലെ കേസിലെ അന്വേഷണത്തിലാണ് അറസ്റ്റ് നടന്നത്. വിദേശത്ത് നിന്ന് അനധികൃതമായി എത്തിയ പണം ഇവരുടെ ബാങ്ക് അക്കൗണ്ടിൽ അടക്കം എത്തിയെന്നും ഈ പണം പിഎഫ്‌ഐയ്ക്കായി ഉപയോഗിച്ചെന്നും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്.

Read Also: വളർത്തുനായ ചത്തതിന്റെ പേരിലുണ്ടായ തർക്കം കലാശിച്ചത് സംഘർഷത്തിൽ: സ്വകാര്യ റിസോർട്ട് തല്ലി തകർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button