കണ്ണൂർ: ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. ആന്ധ്രാപ്രദേശ് സ്വദേശി താത്തയ(37) ആണ് അറസ്റ്റിലായത്. വളപട്ടണം പൊലീസാണ് അറസ്റ്റ് ചെയ്തത്.
Read Also : ഒന്നര മണിക്കൂർ നേരത്തെ പരിശ്രമം: പാരഗ്ലൈഡിംഗിനിടെ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി
വളപട്ടണത്ത് ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഐസ്ക്രീം വാങ്ങിതരാമെന്ന് പറഞ്ഞ് ആൾ താമസമില്ലാത്ത വീട്ടിൽ എത്തിച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments