വൈത്തിരി: വയനാട് ചുരത്തിൽ കോൺക്രീറ്റ് മിക്സിങ് ലോറി കുടുങ്ങി. ചുരത്തിലെ ആറാം വളവിലാണ് ലോറി കുടുങ്ങിയത്. യന്ത്രതകരാറിനെ തുടർന്നാണ് ലോറി കുടുങ്ങിയത്.
ഇതേതുടർന്ന്, ചുരത്തിലൂടെ വാഹനങ്ങൾ ഒറ്റവരിയായാണ് കടന്നു പോകുന്നത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും അടിവാരം പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി.
ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ഗതാഗത തടസം നീക്കിയത്.
Post Your Comments