Latest NewsNewsBusiness

മാർച്ച് 31- നു മുൻപ് ചെയ്തുതീർക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്

ആധാറും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യാത്തവർ ആണെങ്കിൽ അവ എത്രയും പെട്ടെന്ന് തന്നെ പൂർത്തീകരിക്കേണ്ടതാണ്

സാമ്പത്തിക അവസാന മാസമാണ് മാർച്ച്. ഇക്കാലയളവിൽ ബാങ്കുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് അധിക ജോലി അനുഭവപ്പെടാറുണ്ട്. പുതിയ സാമ്പത്തിക വർഷം തുടങ്ങുന്നതിനു മുൻപ് ജീവനക്കാർ നിരവധി കാര്യങ്ങൾ ചെയ്തു തീർക്കുന്നതുപോലെ സാധാരണക്കാരും ചില കാര്യങ്ങൾ ചെയ്തുതീർക്കാൻ ഉണ്ട്. ഗവൺമെന്റുമായി ബന്ധപ്പെട്ട പല കാര്യങ്ങളുടെയും അവസാന തീയതി മാർച്ച് 31- നാണ് അവസാനിക്കുന്നത്. അവ എന്തൊക്കെയെന്ന് അറിയാം.

ആധാറും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യാത്തവർ ആണെങ്കിൽ അവ എത്രയും പെട്ടെന്ന് തന്നെ പൂർത്തീകരിക്കേണ്ടതാണ്. മാർച്ച് 31 ആണ് ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി. ഇത്തരത്തിൽ ലിങ്ക് ചെയ്യാത്തവരുടെ പാൻ കാർഡുകൾ ഏപ്രിൽ ഒന്ന് മുതൽ പ്രവർത്തനരഹിതമാകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

Also Read: അഷ്ടസിദ്ധികൾ നേടിത്തരുന്ന ഗായത്രി മന്ത്രം ജപിക്കാം…

ആദായ നികുതി ഇളവ് ലഭിക്കുന്നതിനായി വിവിധ നിക്ഷേപങ്ങൾ നടത്തുന്നവർക്കുള്ള സമയപരിധിയും ഈ മാസം 31ന് അവസാനിക്കും. അതിനാൽ, പിപിഎഫ്, സുകന്യ സമൃദ്ധി യോജന, ഇഎൽഎസ്എസ് തുടങ്ങിയ പദ്ധതികളിൽ മാർച്ച് 31നു മുൻപ് നിക്ഷേപം നടത്തിയാൽ നികുതിയിളവ് ലഭിക്കുന്നതാണ്.

2019- 20 സാമ്പത്തിക വർഷത്തിലെ പുതുക്കിയ ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31. കൂടാതെ, 2022-23 സാമ്പത്തിക വർഷത്തേക്കുള്ള മുൻകൂർ നികുതിപ്പണത്തിന്റെ അവസാന ഗഡു അടയ്ക്കേണ്ട തീയതിയും ഈ മാസമാണെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button