Latest NewsNewsBusiness

പ്രധാൻ മന്ത്രി വയവന്ദന യോജന: മാർച്ച് 31 വരെ നിക്ഷേപം നടത്താൻ അവസരം

60 വയസ് കഴിഞ്ഞവർക്കാണ് പെൻഷൻ ലഭിക്കുക

രാജ്യത്തെ പൗരന്മാർക്കായി പ്രത്യേകം രൂപീകരിച്ച കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി വയവന്ദന യോജന പദ്ധതിയിൽ നിക്ഷേപം നടത്താൻ അവസരം. റിപ്പോർട്ടുകൾ പ്രകാരം, പ്രധാൻ മന്ത്രി വയവന്ദന യോജന പദ്ധതിയിൽ മാർച്ച് 31 വരെയാണ് നിക്ഷേപം നടത്താൻ സാധിക്കുക. നിക്ഷേപം നടത്തി 10 വർഷങ്ങൾക്കു ശേഷം, ഉപഭോക്താവിന് 1,000 രൂപ മുതൽ 9,250 രൂപ വരെ പ്രതിമാസം പെൻഷൻ ലഭിക്കുമെന്നതാണ് പ്രധാന പ്രത്യേകത.

60 വയസ് കഴിഞ്ഞവർക്കാണ് പെൻഷൻ ലഭിക്കുക. വരിക്കാർക്ക് പ്രതിമാസ അടിസ്ഥാനത്തിൽ പെൻഷൻ ലഭിക്കുന്നതാണ്. ഈ പദ്ധതിക്ക് കീഴിൽ 1.5 ലക്ഷം രൂപ നിക്ഷേപിക്കുന്നവർക്ക് പ്രതിമാസം 1000 രൂപയും, 7.5 ലക്ഷം രൂപ നിക്ഷേപിക്കുന്നവർക്ക് പ്രതിമാസം 5,000 രൂപയും പെൻഷൻ ലഭിക്കും.

Also Read: വെറും പത്തുദിവസം കൊണ്ട് കുടവയർ കുറയ്ക്കാം

പത്ത് വർഷമാണ് പദ്ധതിയുടെ കാലാവധി. നിക്ഷേപകർക്ക് അതിനിടയിൽ മരണം സംഭവിച്ചാൽ ഇൻഷുറൻസ് തുക നോമിനിക് ലഭിക്കും. കൂടാതെ, നിക്ഷേപം മൂന്ന് വർഷം പൂർത്തിയാക്കിയാൽ തുകയുടെ 75 ശതമാനം വായ്പയെടുക്കാനുള്ള അവസരമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button