
വൈപ്പിന്‍: എളങ്കുന്നപ്പുഴ ബീച്ചില്‍ കഞ്ചാവുമായി എത്തിയ ഗോവ സ്വദേശിയായ യുവാവ് അറസ്റ്റിൽ. കയാക്കിങ് പരിശീലകനായ എറിക്ക് നിഖില്‍ കോസ്റ്റാബിറാണ് (27) അറസ്റ്റിലായത്.
ഞാറയ്ക്കല്‍ എക്സൈസും പൊലീസും സംയുക്തമായി ചേര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു 5 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
Read Also : വെട്ടൂരില്‍ യുവാവിനെ പട്ടാപ്പകൽ വീട്ടിൽകയറി തട്ടിക്കൊണ്ടുപോയ സംഭവം: സംഘത്തിലെ 2 പേർ അറസ്റ്റിൽ
എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ഒ. വിനോദ്, സബ് ഇന്‍സ്പെക്ടര്‍ വി. സുനില്‍കുമാര്‍ എന്നിവരാണ് ഇയാളെ അറസ്റ്റു ചെയ്തത്. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എസ്. ജയകുമാര്‍, സിവില്‍ ഓഫീസര്‍ ഗോകുല്‍കൃഷ്ണ, വനിത സിവില്‍ ഓഫീസര്‍ വി. സുസ്മിത, ഡ്രൈവര്‍ രാജി ജോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments