Latest NewsKeralaNews

നെറികേട് ജനങ്ങളിലെത്തിക്കാനാണ് ഏഷ്യാനെറ്റിന്റെ നൗഫല്‍ ബിന്‍ ലാദന്‍ യൂസഫ് മാധ്യമപ്രവര്‍ത്തനം നടത്തിയത്:എംവി ജയരാജന്‍

കണ്ണൂര്‍: ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവര്‍ത്തകനെതിരെ വര്‍ഗീയ പരാമര്‍ശവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കണ്ണൂരില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചായിരുന്നു, ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂര്‍ ബ്യൂറോ റിപ്പോര്‍ട്ടറായ നൗഫല്‍ ബിന്‍ യൂസഫിനെതിരെ വര്‍ഗീയ പരാമര്‍ശനം നടത്തിയത്. നൗഫല്‍ ബിന്‍ യൂസഫ് എന്നല്ല നൗഫല്‍ ബിന്‍ ലാദന്‍ എന്ന് വിളിക്കണോയെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ ചോദ്യം. മയക്കുമരുന്ന് മാഫിയയെ തുറന്ന് കാട്ടിയ ഏഷ്യാനെറ്റ് ന്യൂസിന്റെ നാര്‍കോടിക്‌സ് ഈസ് എ ഡേട്ടി ബിസിനസ് എന്ന പരമ്പരയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വ്യാജമെന്ന് ആരോപിച്ച് സിപിഎം നടത്തിയതായിരുന്നു പ്രതിഷേധ പരിപാടി.

Read Also: രാജ്യത്ത് കൊടുംവേനല്‍, താപനില ഇരട്ടിയാകുന്നു: പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം

‘ഒസാമ ബിന്‍ ലാദന്‍ എന്ന് കേട്ടിട്ടേയുള്ളൂ. നൗഫല്‍ ബിന്‍ യൂസഫ് എന്ന പേരിന്റെ സ്ഥാനത്ത് നൗഫല്‍ ബിന്‍ ലാദന്‍ എന്ന് വിളിക്കണോ? ഈ ബിന്‍ എന്ന് പറയുന്നത് അതിന്റെ കൂടെ ചേര്‍ക്കുന്ന പേര് ഏത് പിതാവിന്റെ കുട്ടിയാണോ അത് തിരിച്ചറിയാനാണ്. യൂസഫിന്റെ മകനാണ് നൗഫല്‍ എന്നതാണ് ഈ ബിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. മിസ്റ്റര്‍ നൗഫല്‍ താങ്കളുടെ പിതാവിന് ഉള്‍ക്കൊള്ളാനാവുമോ താങ്കളീ ചെയ്തത്? നേരോടെ നിര്‍ഭയമായിട്ടല്ല, നെറികേട് ജനങ്ങളിലെത്തിക്കാനാണ് ഏഷ്യാനെറ്റിന്റെ നൗഫല്‍ ബിന്‍ ലാദന്‍ അല്ല യൂസഫ് മാധ്യമപ്രവര്‍ത്തനം നടത്തിയത്,’ – എന്നാണ് ജയരാജന്‍ പ്രസംഗിച്ചത്. കണ്ണൂര്‍ പാനൂര്‍ പൊലീസ് അന്വേഷണം നടത്തിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു എംവി ജയരാജന്റെ പ്രസംഗം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button