വെളുത്തുള്ളി ഭക്ഷണത്തിന് രുചി നൽകുന്നതിനൊപ്പം ആരോഗ്യദായകവുമാണ്. എന്നാല്‍, വെളുത്തുള്ളി ഏതൊക്കെ രോഗങ്ങളെ തടയും എന്ന് നോക്കാം. ആന്റി ബാക്ടീരിയല്‍, ആന്റിസെപ്റ്റിക് എന്നീ സ്വഭാവഗുണങ്ങളുള്ള വെളുത്തുള്ളിക്ക് രോഗശാന്തി നല്‍കാനുള്ള ഔഷധ ഗുണവുമുണ്ട്.
വെളുത്തുള്ളിക്ക് ഔഷധ ഗുണങ്ങള്‍ നല്‍കുന്നത് അല്ലിസിന്‍ എന്ന സംയുക്തമാണ്. ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളാല്‍ സമ്പന്നമാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, നിയാസിന്‍, തയാമിന്‍ എന്നിവയും വെളുത്തുള്ളിയില്‍ ധാരാളമായി കാണപ്പെടുന്നുണ്ട്.
ഹൃദയാരോഗ്യം മുതല്‍ പനിയും ജലദോഷവും ചുമയും മാറ്റി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും വെളുത്തുള്ളിക്ക് കഴിവുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മറവിരോഗത്തിന്റെ സാദ്ധ്യത കുറക്കാനും വരെ ഉത്തമമാണ് വെളുത്തുള്ളി വെള്ളം കുടിക്കുന്നത്. വെളുത്തുള്ളി പതിവായി തേന്‍ ചേര്‍ത്ത് കഴിക്കുന്നത് പനിയും ജലദോഷവും അടക്കമുള്ള വൈറസ് രോഗങ്ങളെ തടയാൻ സഹായിക്കും.
Post Your Comments