KeralaLatest NewsNews

‘വീണ്ടും കല്യാണം കഴിക്കണമെങ്കിൽ മന്ത്രവാദം നടത്തണം’:ഷാഹുല്‍ ഹമീദിന്റെ തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 8 ലക്ഷവും 17 പവനും

തൃശൂർ: യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. രണ്ടാം വിവാഹം നടക്കണമെങ്കിൽ മന്ത്രവാദം ചെയ്‌താൽ മതിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ യുവതിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തത്.. ചതി മനസ്സിലാക്കിയ യുവതി പോലീസ് പരാതി നൽകുകയായിരുന്നു. തുടർന്നാണ് അറസ്റ്റ്. തൃശ്ശൂര്‍ പാവറട്ടി സ്വദേശി ഷാഹുല്‍ ഹമീദാണ് എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്.

മന്ത്രവാദം നടത്തിയ സ്വര്‍ണാഭരണം ധരിച്ചാല്‍ വിവാഹം നടക്കുമെന്ന് ഇയാൾ യുവതിയെ വിശ്വസിപ്പിച്ചു. പച്ചാളത്ത് താമസിച്ചിരുന്ന യുവതി ഇയാളിൽ പൂർണവിശ്വാസം അർപ്പിച്ചിരുന്നു. തുടർന്ന് മന്ത്രവാദത്തിനായി പലതവണകളായി 17 പവന്‍ സ്വര്‍ണവും എട്ട് ലക്ഷം രൂപ യുവതി ഹമീദിന് നൽകി. എന്നാൽ, വിവാഹവും നടന്നില്ല, പണവും പോയി എന്ന അവസ്ഥയായപ്പോൾ ആണ് യുവതിക്ക് സംശയം തോന്നിയത്. തുടർന്ന് പരാതി നൽകുകയായിരുന്നു. വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാന പരാതിയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button