നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ സ്ഫോടകവസ്തുവുമായി രണ്ടുപേർ പിടിയിൽ. കുളത്താമൽ സ്വദേശി അലക്സ് ബി. സത്യൻ, മാരായമുട്ടം പെരുമ്പഴുതൂർ സ്വദേശി സുജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്ദമായ സംഭവം. പെരുമ്പഴുതൂർ സ്വദേശിയായ അനിലും അലക്സ് ബി. സത്യനുമായി വസ്തു തർക്കം ഉണ്ടായിരുന്നു. തുടർന്ന്, അനിലിന്റെ വീട്ടിൽ സ്ഫോടകവസ്തുവുമായി ഇവർ എത്തുകയായിരുന്നു.
അനിൽ വിവരം അറിയിച്ചതിനെ തുടർന്ന്, ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഫോടകവസ്തുക്കൾ കരുതിയിരുന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവരുടെ പേരിൽ മാരായമുട്ടത്തും നെയ്യാറ്റിൻകരയിലും നിരവധി ക്രിമിനൽ കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments