Latest NewsNewsLife Style

വേനലില്‍ നോണ്‍- വെജ് കുറയ്ക്കേണ്ടതുണ്ടോ?

രാജ്യത്ത് പലയിടങ്ങളിലും ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് ചൂടാണ്. ഇനിയും ചൂട് കനക്കാൻ തന്നെയാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പും അറിയിക്കുന്ന ഈ ഘട്ടത്തില്‍ ആരോഗ്യം സംരക്ഷിക്കുന്നതിനായി പലവിധത്തിലുള്ള മുന്നൊരുക്കങ്ങള്‍ എടുക്കേണ്ടതുണ്ട്.

പ്രധാനമായും ചൂട് കൂടുന്ന മണിക്കൂറുകളില്‍ പുറത്ത് അധികസമയം ചെലവിടാതിരിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നീ കാര്യങ്ങളാണ് ശ്രദ്ധിക്കാനുള്ളത്. അതുപോലെ തന്നെ ഡയറ്റില്‍ ചിലത് കൂടി ശ്രദ്ധിക്കുന്നത് ഉചിതമാണ്. ഇത്തരത്തില്‍ ഡയറ്റില്‍ എങ്ങനെയെല്ലാം കരുതലെടുക്കാമെന്നതാണ് ഇനി വിശദമാക്കുന്നത്.

പലപ്പോഴും പലരും പറഞ്ഞ് നിങ്ങള്‍ കേട്ടിരിക്കും, വേനലില്‍ നോണ്‍-വെജ് ഭക്ഷണം പരമാവധി കുറയ്ക്കണം എന്നത്. എന്നാല്‍ ഈ നിര്‍ദേശം ശരിയാണോ? ശരിയാണെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധരും ആവര്‍ത്തിക്കുന്നത്. വേനലില്‍ നോണ്‍-വെജ് അധികമായി കഴിക്കുന്നത് വീണ്ടും ശരീരത്തിലെ താപനില ഉയര്‍ത്തുകയും ഇത് അനുബന്ധപ്രയാസങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. പല അസുഖങ്ങളുടെയും ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കാനും ഇത് ഇടയാക്കും.

നോൺ-വെജ് കുറയ്ക്കുന്നതിനൊപ്പം പഴങ്ങളും പച്ചക്കറികളും കൂടുതലായി ഡയറ്റിലുള്‍പ്പെടുത്തുകയും വേണം. ഇവ ശരീരത്തിന്‍റെ താപനില ക്രമീകരിക്കുന്നതിന് സഹായിക്കും. അതുപോലെ തന്നെ നിര്‍ജലീകരണം (ഡീഹൈഡ്രേഷൻ അഥവാ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്ന അവസ്ഥ) ഒഴിവാക്കുന്നതിനും ഇത് സഹായിക്കും.

വെള്ളം കുടിക്കുന്നതിന് പുറമെ ‘ഇലക്ട്രോലൈറ്റുകള്‍’ കൂടുതലായി അടങ്ങിയ പാനീയങ്ങളും വേനലില്‍ കൂടുതലായി കഴിക്കുക. ഇവ ശരീരത്തില്‍ ജലാംശം പിടിച്ചുനിര്‍ത്തുകയും പ്രതിരോധശക്തി മെച്ചപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിലുള്ള അഞ്ച് പാനീയങ്ങളെ പറ്റി കൂടി അറിഞ്ഞുവയ്ക്കാം.

ചെറുനാരങ്ങവെള്ളമാണ് ഇതിലൊന്ന്. ആന്‍റി-ഓക്സിഡന്‍റുകളാലും വൈറ്റമിൻ-സിയാലും സമ്പന്നമാണ് ചെറുനാരങ്ങ വെള്ളം. ഉഷ്ണതരംഗം തടയുന്നതിനും ഇത് ഏറെ സഹായകമാണ്.

വേനലില്‍ ഏറ്റവുമധികം പേര്‍ കഴിക്കുന്ന മറ്റൊരു പാനീയമാണ് സംഭാരം അല്ലെങ്കില്‍ മോര്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ചൂട് പെട്ടെന്ന് ശരീരത്തെ ബാധിക്കുന്നത് തടയാനുമെല്ലാം മോര് സഹായിക്കുന്നു.

കക്കിരി ജ്യൂസ് കഴിക്കുന്നതും വേനലില്‍ ഏറെ നല്ലതാണ്. നിര്‍ജലീകരണം തടയാൻ തന്നെയാണ് ഇത് ഏറെയും സഹായിക്കുക. ഇതിനൊപ്പം അല്‍പം പുതിനയില കൂടി ചേര്‍ക്കുന്നതും ഏറെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button