1988 ലെ മാമലകൾക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെയാണ് അലി അക്ബർ ( രാമ സിംഹൻ – പുതിയ പേര് ) സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. ആ ചിത്രം മുതൽ പുഴ മുതൽ പുഴ വരെ എന്ന ചിത്രം വരെ കണക്കെടുക്കുമ്പോൾ കരിയറിൽ 12 ചിത്രങ്ങൾ മാത്രം. മുഖമുദ്ര. പൊന്നുച്ചാമി, പൈബ്രദേഴ്സ് ,ജൂനിയർ മാൻഡ്രേക്ക്, ഗ്രാമപഞ്ചായത്ത്, കുടുംബ വാർത്തകൾ, സ്വസ്ഥം ഗൃഹഭരണം, ബാംബൂ ബോയ്സ്, സീനിയർ മാൻഡ്രേക്ക്, അച്ഛൻ ,പുഴ മുതൽ പുഴ വരെ എന്നിവയാണ് ആ ചിത്രങ്ങൾ. ഈ ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ വ്യക്തമാകുന്ന ഒരു കാര്യം ഒരുകാലത്ത് ചലച്ചിത്ര മേഖലയിലെ രണ്ടാം നിരയിലെയോ അല്ലെങ്കിൽ മൂന്നാം നിരയിലെയോ താരങ്ങൾ എന്ന് പറഞ്ഞിരുന്ന താരങ്ങളെ ഉപയോഗിച്ചുകൊണ്ട് ലോ ബജറ്റിൽ ചിത്രം ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ രീതി.
read also: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ്എഫ്‌ഐ അക്രമത്തെ അപലപിച്ച് ബിജെപി- കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍
ജഗദീഷ് ,ജഗതി, ഇന്നസെൻറ് ,ഇന്ദ്രൻസ് പോലെയുള്ള താരങ്ങളാണ് അദ്ദേഹത്തിൻ്റെ ചിത്രങ്ങളിൽ കൂടുതലും സഹകരിച്ചിട്ടുള്ളത്. പൊന്നുച്ചാമി എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ സുരേഷ് ഗോപി എന്ന താരം സൂപ്പർതാര പദവിയിൽ എത്തിയിരുന്നില്ല എന്നതാണ് വാസ്തവം. 1988ൽ മാമലുകൾക്കപ്പുറത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം സംവിധായകൻ നേടിയെങ്കിലും നേടിയെടുക്കുകയുണ്ടായി.
അലി അക്ബറിന്റെ കരിയറിലെ ഒരു ഹിറ്റ് ചിത്രം എന്ന് പറയാവുന്നത് ജൂനിയർ മാൻഡ്രേക്ക് ആണ്. മലയാളത്തിലെ മികച്ച കോമഡി താരങ്ങൾ ഒന്നിച്ച ഈ ചിത്രം തിയേറ്ററിൽ നൂറ് ദിവസം പിന്നിട്ടത് ചലച്ചിത്രപ്രേമികൾക്ക് ഓർമ്മയുണ്ട് .എന്നാൽ മുൻ ചിത്രത്തിന്റെ എല്ലാ മൂല്യങ്ങളെയും നശിപ്പിക്കുന്ന തരത്തിലാണ് സീനിയർ മാൻഡ്രേക്ക് എന്ന് ചിത്രവുമായി അദ്ദേഹം എത്തിയതും പ്രേക്ഷകനെ വെറുപ്പിച്ചതും. ഒരുപക്ഷേ മലയാള സിനിമയിലെ ആദിവാസി വിരുദ്ധതകളുടെ പ്രചാരകൻ അലി അക്ബറായിരുന്നു. ബാംബൂ ബോയ്സ് പോലെ ഒരു വികൃത ചിത്രത്തെ നിർമ്മിച്ചുകൊണ്ട് ആദിവാസി വംശഹത്യ നടത്തുന്ന രീതിയിലാണ് ആ ചിത്രത്തെ അവതരിപ്പിച്ചത്. വ്യക്തിപരമായ ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ അലി അക്ബർ രാമസിംഹൻ എന്ന പേര് സ്വീകരിച്ച് ഹിന്ദുത്വത്തിന്റെ പ്രചാരകനായി മാറുകയും പുഴ മുതൽ പുഴ വരെ എന്ന സിനിമ ജനകീയ പങ്കാളിത്തത്തോടെ പൂർത്തീകരിച്ച് തിയേറ്ററിൽ എത്തിക്കുകയും ചെയ്തു.
അലി അക്ബറിൽ നിന്നും രാമസിംഹനിലേയ്ക്കുള്ള ദൂരം ,രാഷ്ട്രീയ ദൂരമാണ്. അതേ സമയം സംവിധായകൻ എന്ന നിലയിൽ കോമഡി ചിത്രകാരൻ എന്നതിൽ ചരിത്ര സിനിമാക്കാരൻ എന്നതിലേക്കുള്ള പരിണാമങ്ങൾ കൂടിയാണ്.
Post Your Comments