ലോക്കല്‍ സെക്രട്ടറി ഷീദ് മുഹമ്മദിന്റെ എസ്ഡിപിഐ ബന്ധം: ആലപ്പുഴ സിപിഎമ്മില്‍ കൂട്ടരാജി

ആലപ്പുഴ: ലോക്കല്‍ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ. ബന്ധത്തെച്ചൊല്ലി ആലപ്പുഴ സി.പി.എമ്മില്‍ പൊട്ടിത്തെറി. ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റിയിലെ 38 പാര്‍ട്ടി അംഗങ്ങള്‍ കൂട്ടരാജി നല്‍കി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിനെതിരെയാണ് പരാതി.

നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് രാജി സമര്‍പ്പിച്ചത്. ലോക്കല്‍ സെക്രട്ടറിയുടെ ബിസിനസ് പങ്കാളി എസ്.ഡി.പി.ഐ. നേതാവാണെന്നാണ് രാജിവെച്ചവരുടെ ആക്ഷേപം. ഇതിന് പുറമേ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ സ്വന്തം വാര്‍ഡില്‍ പോലും എസ്.ഡി.പി.ഐയാണ് വിജയിച്ചതെന്ന ആരോപണവും രാജിവെച്ചവര്‍ ഉന്നയിക്കുന്നു.

സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വര്‍ഗീയ വിരുദ്ധ സദസ്സുകളൊന്നും എല്‍.സി. സെക്രട്ടറി നടത്തിയില്ല. ഇത് പാര്‍ട്ടി പരിശോധിക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതും രാജിക്ക് പ്രേരിപ്പിച്ചതായാണ് റിപ്പോർട്ട്.

Share
Leave a Comment