![](/wp-content/uploads/2023/03/whatsapp-image-2023-03-04-at-7.01.40-am.jpeg)
രാജ്യത്തെ പൊതുമേഖല എണ്ണ കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഉൽപ്പന്നങ്ങൾ ഖത്തറിൽ പുറത്തിറക്കി. ഓട്ടോമോട്ടീവ് ആൻഡ് ലൂബ്രിക്കന്റ് ഉൽപ്പന്നങ്ങളാണ് ഖത്തറിൽ പുറത്തിറക്കിയിരിക്കുന്നത്. ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉൽപ്പന്നങ്ങളുടെ ഔദ്യോഗിക ലോഞ്ചിംഗ് കർമ്മം നിർവഹിച്ചു. ഇതോടെ, ഇന്ത്യ- ഖത്തർ വ്യവസായ, വാണിജ്യ സഹകരണത്തിലെ പുതിയ നാഴികക്കല്ലായി ഇവ മാറിയിരിക്കുകയാണ്.
ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിന്റെ ആക്കം കൂട്ടാൻ പുതിയ നീക്കം സഹായിക്കുന്നതാണ്. ഖത്തർ ആസ്ഥാനമായുള്ള പ്രമുഖ വ്യവസായ ഗ്രൂപ്പായ എബിഎൻ കോർപ്പറേഷനുമായി സഹകരിച്ചാണ് എച്ച്പിസിഎല്ലിന്റെ പുതിയ നീക്കം. മലയാളിയായ ജെ.കെ മേനോനാണ് എബിഎൻ കോർപ്പറേഷന്റെ ചെയർമാൻ. എബിഎൻ കോർപ്പറേഷനുമായി സഹകരിച്ച് കൂടുതൽ രാജ്യങ്ങളിൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കാനാണ് എച്ച്പിസിഎൽ പദ്ധതിയിടുന്നത്. നിലവിൽ, ഖത്തർ, യുഎഇ, കുവൈറ്റ്, ഇന്ത്യ, ആഫ്രിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽ പ്രത്യേക സ്വാധീനമുള്ള സ്ഥാപനം കൂടിയാണ് എബിഎൻ കോർപ്പറേഷൻ.
Also Read: വെളുത്തുള്ളി മൊത്തവ്യാപാരിയെ പട്ടാപ്പകൽ അജ്ഞാതർ വെട്ടിക്കൊന്നു
Post Your Comments