സ്ത്രീകളെ അടിവസ്ത്രങ്ങൾക്കായി മോഡലിംഗ് ചെയ്യുന്നതിൽ നിന്ന് ചൈന വിലക്കിയതിന് തുടർന്ന് ലൈവ് സ്ട്രീം ഷോപ്പിംഗ് പരിപാടികളിൽ പുരുഷ മോഡലുകൾ ആണ് ഇപ്പോൾ പുഷ്-അപ്പ് ബ്രാകളും കോർസെറ്റുകളും ധരിക്കുന്നത്. പുരുഷ മോഡലുകൾ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചു വരുന്ന വീഡിയോകളുടെ ലൈവ് സ്ട്രീമിംഗ് പരസ്യ കമ്പനികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ‘അശ്ലീല’ വസ്തുക്കൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നത് വിലക്കുന്ന നിയമം ചൈനയിൽ ലംഘിച്ചതിന് ഒന്നിലധികം കമ്പനികൾ അടച്ചുപൂട്ടിയിരുന്നു. അതുകൊണ്ടുതന്നെ സർക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളെ മോഡലുകൾ ആക്കാൻ കമ്പനികൾ ഒരുക്കമല്ല എന്ന് വേണം അനുമാനിക്കാൻ.
ചൈനയുടെ ലൈവ് സ്ട്രീം റീട്ടെയിൽ മാർക്കറ്റ് 2023-ൽ 700 ബില്യൺ ഡോളറിലധികം മൂല്യമുള്ളതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ സിൽക്ക് വസ്ത്രം ധരിച്ച ഒരു പുരുഷ മോഡൽ സുവിന്റെ ബിസിനസ്സിനായി പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായിരുന്നു. രണ്ടായിരത്തിലധികം ആളുകൾ വീഡിയോ ലൈക്ക് ചെയ്തിരുന്നു. പെൺകുട്ടികളേക്കാൾ പുരുഷന്മാർ ഭംഗിയായി ചെയ്യുന്നുവെന്നും, ബിസിനസ് നന്നായി മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു.
‘ചൈനയിൽ സ്ത്രീകൾക്ക് തത്സമയ സംപ്രേക്ഷണ മുറിയിൽ അടിവസ്ത്രം ധരിക്കാൻ അനുവാദമില്ല. അല്ലാത്തപക്ഷം, അശ്ലീലം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് തത്സമയ സംപ്രേക്ഷണ മുറി ഉടനടി സ്ഥിരമായി നിരോധിക്കും. തത്സമയ സംപ്രേക്ഷണ മുറിയിൽ സാധനങ്ങൾ കൊണ്ടുവരികയും സ്ത്രീകളുടെ അടിവസ്ത്രങ്ങൾ വിൽക്കുകയും ചെയ്യേണ്ടി വന്നാൽ ഞാൻ എന്തുചെയ്യണം? ഇത് വളരെ ലളിതമാണ്, അത് ധരിക്കാൻ ഒരാളെ കണ്ടെത്തുക.’, ഒരു ട്വിറ്റർ ഉപയോക്താവ് ട്വീറ്റ് ചെയ്തു.
Post Your Comments