KeralaLatest NewsNews

‘വ്യാജ ചെമ്പോല കാണിച്ച് വിശ്വാസ സമൂഹത്തെ അപമാനിച്ച് കലാപം ഉണ്ടാക്കാൻ ചെയ്ത പാതകത്തോളം വലുതല്ല ഇത്’: അഞ്‍ജു പാർവതി

അഞ്‍ജു പാർവതി പ്രഭീഷ്

കാര്യം മാധ്യമ പ്രവർത്തനം ഇന്ന് തീരെ അധ:പതിച്ചിരിക്കുന്നുവെന്നത് യാഥാർത്ഥ്യമാണെങ്കിലും ഇടതുപക്ഷ ഇരട്ടത്താപ്പ് സംഘം മൊത്തം ഏഷ്യാനെറ്റിനെതിരെയും റോവിങ് റിപ്പോർട്ടർ നൗഫലിനെതിരെയും ഉറഞ്ഞുതുള്ളുന്നതിൻ്റെ കാര്യം ഉള്ളിലെ കെട്ടടങ്ങാത്ത പകയാണ്. കണ്ണൂർ ചെന്താരകങ്ങൾ കഴിഞ്ഞ കുറേ ദിവസങ്ങളായി സ്ക്കെച്ചിട്ടു വച്ച മാധ്യമ പ്രവർത്തകനാണ് നൗഫൽ. തില്ലങ്കേരി ടീമിൻ്റെ വിഷയങ്ങളിലൊക്കെ നൗഫൽ റിപ്പോർട്ടിംഗ് നടത്തിയിട്ടുണ്ട്. അത് പാർട്ടി ചിറ്റപ്പനെ ചൊടിപ്പിച്ചിട്ടും ഉണ്ട്. കുരുക്കാൻ ഒരവസരം കാത്തിരുന്ന ടീമിന് കൃത്യമായി തന്നെ അവസരം ലഭിക്കുകയും ചെയ്തു.

നാടൊടുക്കും വിദ്യാർത്ഥി സമൂഹം ലഹരിയുടെ പിടിയിലാണെന്നത് സത്യം. ഏഴിലും എട്ടിലുമൊക്കെ പഠിക്കുന്ന കുട്ടികൾ ബസ് സ്റ്റാൻഡുകളിലും റോഡിലുമൊക്കെ പരസ്യമായി പുക ഊതി വിടുന്ന കാഴ്ച നിത്യസംഭവം. എത്രയോ അദ്ധ്യാപകർ തങ്ങൾ ദിനവും നേരിട്ടു കാണുന്ന കാര്യങ്ങൾ അനുഭവസാക്ഷ്യങ്ങളായി പറയുന്നുമുണ്ട്. ‘നാർക്കോട്ടിക് ഇസ് എ ഡേർട്ടി ബിസിനസ്സ്’ എന്ന അന്വേഷണ പരമ്പരയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും വ്യാജമായിരുന്നില്ല. കേരളത്തിൽ രാസ ലഹരിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളും സംസ്ഥാനത്തേയ്ക്ക് ലഹരി എത്തുന്ന വഴികളും അതിൻ്റെ ഭവിഷ്യത്തുകളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണ പരമ്പര.

Also Read:റിസർവ് ബാങ്ക് ഓഫ് ഇന്ത്യ: ആമസോൺ പേയ്ക്കെതിരെ നടപടി, ചുമത്തിയത് കോടികളുടെ പിഴ

പരമ്പരയിൽ മൂന്നാം ദിവസം നല്കിയ വാർത്ത സ്കൂൾ കുട്ടികളിലെ ലഹരി ഉപയോഗത്തെ കുറിച്ചായിരുന്നു. കണ്ണൂരിൽ ഒരു ഒമ്പതാം ക്ലാസ്റ്റുകാരിയെ ലഹരി നൽകി സഹപാഠി ചൂഷണം ചെയ്ത വാർത്തയാണ് അതിൽ വിവരിച്ചത്. അത് യഥാർത്ഥ സംഭവവുമായിരുന്നു. എന്നാൽ അതിൻ്റെ ഭാഗമായി നൗഫൽ നടത്തിയ അഭിമുഖത്തിലെ കുട്ടി മാത്രമായിരുന്നു വിവാദത്തിനു കാരണം. എന്നാൽ യഥാർത്ഥ കുട്ടി നടത്തിയ വെളിപ്പെടുത്തൽ അടങ്ങിയ റിപ്പോർട്ട് എഷ്യാനെറ്റ് തന്നെ സംപ്രേഷണം നേരത്തെ ചെയ്തതുമാണ്.

കണ്ണൂരിലെ കുട്ടി നേരിട്ട ചൂഷണത്തിനെ കുറിച്ചുള്ള പരാതി 2022 ജൂലൈ 28ന് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ കുട്ടിയുടെ മാതാപിതാക്കൾ പരാതിപ്പെട്ട കേസ് രജിസ്റ്റർ ചെയ്തതാണ്. സഹപാഠിക്കെതിരെ പോക്സോ കേസ് എടുത്തിട്ടുമുണ്ട്. അത്തരം അന്വേഷണത്തിലുള്ള കേസിൽ ഉൾപ്പെട്ട കുട്ടിയുടെ ഐഡൻ്റിറ്റി പിന്നീട് പരമ്പരയിൽ ഉൾപ്പെടുത്തി കാണിക്കുവാൻ പറ്റുമോ? പിന്നെ മാധ്യമങ്ങൾക്ക് റേറ്റിംഗും റിപ്പോർട്ടർമാർക്ക് വയറ്റു പിഴപ്പും മുഖ്യം തന്നെയാണല്ലോ.! അതുകൊണ്ടാവും പരമ്പരയ്ക്ക് റേറ്റിംഗ് കൂട്ടാൻ ഒരിക്കൽ കൂടി അവർ കണ്ണൂർ വിഷയം ഉൾപ്പെടുത്തി മറ്റൊരു കുട്ടിയെ വച്ച് ചിത്രീകരിച്ചത്. അതിലെ അധാർമ്മികത ചോദ്യം ചെയ്യാം. തെറ്റില്ല. പക്ഷേ അതിൻ്റെ പേരിൽ ആ പരമ്പര പറഞ്ഞു വച്ച സത്യങ്ങൾ വ്യാജമാണെന്ന നരേഷൻസ് ശരിയല്ല. നൗഫൽ ചെയ്ത ഒരു ശരികേട് കൊണ്ട് അയാൾ ചെയ്ത റിപ്പോർട്ടിംഗിലെ 90% ശരികളും റദ്ദ് ചെയ്യപ്പെടുന്നത് എങ്ങനെയാണ്?

Also Read;മേക്കപ്പിന് ശേഷം വധുവിന്റെ മുഖം വീർത്ത് വികൃതമായി: വിവാഹം വേണ്ടെന്ന് വെച്ച് വരൻ

പ്രസ്തുത പരമ്പരയിലെ ലഹരി കേസും അതിലെ ചൂഷണവും കണ്ണൂർ ജില്ലയിൽ ഉൾപ്പെട്ടത് ആയതിനാലും അത് വരുന്ന വഴികൾ ചൂണ്ടുന്നത് പാർട്ടിയിലെ പ്രമുഖരിലേയ്ക്കും ആയതിനാലാണോ ഇടതു പക്ഷ ലോബിക്ക് ഇത്ര പരക്കംപാച്ചിൽ? പിന്നെ ധാർമ്മികതയുടെ പക്ഷം മാത്രം നില്ക്കുന്ന സ്വന്തം പാർട്ടി ചാനൽ ഉള്ളതാണ് ഇവരുടെ ആശ്വാസം. മൈനർ ആയ കുട്ടിയെ വച്ച് വ്യാജവാർത്ത പടച്ചു എന്ന് കരയുന്നവർ തന്നെ ആ കുട്ടി ആരെന്നും ആരുടെ മകളെന്നും മൈക്കും കെട്ടി വച്ച് തെരുവിൽ ഇറങ്ങി കുട്ടിയുടെ അവകാശം നന്നായി സംരക്ഷിക്കുന്നുണ്ട്. എന്തൊരു ഊളത്തരമാണത്. കുട്ടിയുടെ സ്വകാര്യത മാനിക്കണം എന്ന് പറയുന്ന ആൾക്കാരുടെ നല്ല മനസ്സ് കൊണ്ട് ആ കുട്ടിക്ക് പുറത്ത് ഇറങ്ങി നടക്കാൻ പറ്റാത്ത രീതിയിൽ അതിൻ്റെ identity വെളിപ്പെട്ടു കഴിഞ്ഞു.

ചാനൽ കാണിച്ച ഊളത്തരത്തിൻ്റെ ആയിരം മടങ്ങ് ഊളത്തരമാണത്. ചാനൽ വ്യാജവാർത്ത കൊടുത്തിട്ടുണ്ടെങ്കിൽ തന്നെ അതിനെതിരെ കോടതിയിലും പോലീസിലും പോവാതെ വാനരസേനയെ വിട്ട് മാധ്യമ സ്ഥാപനം അടിച്ചു തകർക്കുന്നതാണല്ലോ അഭിനവ കേരളത്തിലെ ലോ ആൻഡ് ഓർഡർ. വ്യാജ ചെമ്പോല പൊക്കി കാണിച്ച് ഒരു വിശ്വാസ സമൂഹത്തെയും ഒരു ആരാധനാമൂർത്തിയെയും അപമാനിച്ച ,അതു വഴി ഒരു കലാപം ഉണ്ടാക്കാൻ ഒരു ചാനൽ ചെയ്ത പാതകത്തോളം വലുതൊന്നും നൗഫലോ ഏഷ്യാനെറ്റോ ചെയ്തിട്ടില്ല. അന്നൊന്നും ഇടതു പ്രൊഫൈലുകളിൽ ഉയർന്നു കാണാത്ത മാധ്യമ ധാർമ്മികത ഈ വിഷയത്തിൽ കാണുന്നതെന്തെന്ന് അരിയാഹാരം കഴിക്കുന്ന ആളുകൾക്ക് മനസ്റ്റിലാവും. വാളയാറിൽ തൂങ്ങിയാടിയ കുരുന്ന് ശരീരങ്ങളോട് തോന്നാത്ത നോവും നൊമ്പരവും ചാനലിൽ വന്നിരുന്ന കുഞ്ഞിനോട് കാണിക്കുന്നത് കണ്ടിട്ട് കണ്ണ് നിറയുന്നുണ്ട് കേട്ടോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button