ദിണ്ടിഗല്‍: തമിഴ്നാട് ദിണ്ടിഗലിൽ വെളുത്തുള്ളി മൊത്തവ്യാപാരിയെ പട്ടാപ്പകൽ അജ്ഞാതർ വെട്ടിക്കൊന്നു. വേടപ്പട്ടി സ്വദേശി ചിന്നത്തമ്പിയാണ് മരിച്ചത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് ആക്രമണമെന്നാണ് പൊലീസിന്റെ നിഗമനം. ദിണ്ടിഗൽ മേഖലയിലെ പ്രമുഖ വെളുത്തുള്ളി മൊത്തവ്യാപാരിയായിരുന്നു ചിന്നത്തമ്പി. ഇന്നലെ കച്ചവടത്തിനായി അങ്ങാടിയിലേക്ക് പോകാതെ അനുജന്റെ വീട്ടിലാണ് ചിന്നത്തമ്പി തങ്ങിയത്.
അഞ്ചിലധികം പേർ അരിവാളുകളുമായി വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറി ചിന്നത്തമ്പിയെ വെട്ടിക്കൊലപ്പടുത്തുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
ഗുരുതരമായി പരിക്കേറ്റ ചിന്നത്തമ്പി സംഭവസ്ഥലത്തു തന്നെ മരിച്ചു. പൊലീസെത്തിയാണ് മൃതദേഹം ദിണ്ടിഗൽ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. വ്യാപാര രംഗത്തെ തർക്കങ്ങളെ തുടർന്ന് ചിന്നത്തമ്പിക്ക് പ്രാദേശികമായി ശത്രുക്കളുണ്ടായിരുന്നു.
സംഭവത്തില്‍ ദിണ്ടിഗൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post Your Comments