ത്രിപുര: ‘ഞങ്ങൾ സുനാമി പോലെ വോട്ട് രേഖപ്പെടുത്തും. എനിക്ക് ഉറപ്പുണ്ട്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഈ സർക്കാർ, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ കൃപയാൽ, ഞങ്ങൾ നമ്മുടെ ജനങ്ങൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഞങ്ങൾ നല്ല വിദ്യാർത്ഥികളാണ്, അതിനാൽ അതിന്റെ ഫലവുമുണ്ടാകും’, ത്രിപുര മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു.
അതേസമയം, വോട്ടെണ്ണലിനിടെ മണിക് സാഹ ക്ഷേത്ര ദർശനം നടത്തി. സുന്ദരി മാ ക്ഷേത്രത്തിലെത്തിയാണ് അദ്ദേഹം അനുഗ്രഹം തേടിയത്. ബി.ജെ.പി വക്താവ് സാംബിത് പാത്രയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് സുന്ദരി മായുടെ അനുഗ്രഹം തേടിയാണ് ക്ഷേത്രത്തിലെത്തിയതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി.
ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ബി.ജെ.പിക്ക് ലീഡ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബിജെപി സഖ്യം 25 സീറ്റുകളിൽ മുന്നിലാണ്. സിപിഎം-കോൺഗ്രസ് സഖ്യം 21 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. 12 സീറ്റുകളിൽ തിപ്ര മോത്ത മുന്നിലെത്തിയത്, ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമായിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് ഒരു സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. ത്രിപുരയിൽ 60 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയിൽ കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകളാണ് വേണ്ടത്.
Post Your Comments