ന്യൂഡൽഹി: ബലാത്സംഗ കേസുകളിൽ അടക്കം പ്രതിയായ നിത്യാനന്ദയും അയാളുടെ സ്വയം പ്രഖ്യാപിത രാജ്യമായ കൈലാസവും വീണ്ടും സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നു. ഐക്യരാഷ്ട്രസഭയുടെ (യുഎൻ) വേദിയിൽ കൈലാസത്തിൻ്റെ പ്രതിനിധിയാണ് താനെന്ന് അവകാശപ്പെട്ട് വിജയപ്രിയ പങ്കെടുത്തത് ആണ് പുതിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ജനീവ ഓഫീസിൽ കാവി വസ്ത്രം ധരിച്ച്, നെറ്റിയിൽ നീണ്ടകുറി വരച്ച്, പ്രത്യേക രീതിയിലുള്ള ശിരോവസ്ത്രവും കഴുത്തിൽ രുദ്രാക്ഷമാലയും ധരിച്ചാണ് വിജയപ്രിയ എത്തിയത്.
ഇന്ത്യ നിത്യാനന്ദയെ പീഡിപ്പിക്കുന്നുവെന്നും അദ്ദേഹത്തിന് സംരക്ഷണം വേണമെന്നും ആരോപിച്ചായിരുന്നു ഇവരുടെ ഇംഗ്ളീഷിലുള്ള പ്രസംഗം ആരംഭിച്ചത്. യു.എൻ യോഗത്തിനു പിറകെ കൈലാസയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ഒരു പോസ്റ്റ് പുറത്ത് വന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസത്തിന് വേണ്ടി ഒരു സുപ്രധാന യു.എൻ യോഗത്തിൽ വിജയപ്രിയ നിത്യാനന്ദ പങ്കെടുത്തിരുന്നു എന്നുള്ളതായിരുന്നു ആ പോസ്റ്റ്. കൈലാസയുടെ വെബ്‌സൈറ്റിൽ, വിജയപ്രിയയെ യു.എന്നിലെ കൈലാസയുടെ സ്ഥിരം അംബാസഡർ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ നേരിടുന്ന നിത്യാനന്ദ ഒളിവിലാണ്. 2019-ൽ അദ്ദേഹം രാജ്യം വിട്ടു. പിന്നീട്, മധ്യ അമേരിക്കയിലെ പസഫിക് തീരത്തുള്ള ഒരു ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു രൂപരഹിതമായ സ്ഥലത്ത് ‘നേഷൻ ഓഫ് കൈലാസ’ എന്ന സ്വയം പ്രഖ്യാപിത രാജ്യം ഉണ്ടാക്കി. കൈലാസ രാഷ്ട്രത്തിൽ രണ്ട് ലക്ഷത്തിലധികം ആളുകൾ ഉണ്ടെന്നാണ് ഇയാളുടെ അവകാശവാദം. വളരെ അവിചാരിതമായാണ് എല്ലാവരെയും ഞെട്ടിച്ച് നിത്യാനന്ദയുടെ പ്രതിനിധി സംഘം യു.എന്നിൽ എത്തിയത്. എങ്ങനെയാണ് നിത്യാനന്ദയുടെ രാജ്യത്തിന്റെ പ്രതിനിധിക്ക് യു.എന്നിൽ സംസാരിക്കാൻ അവസരം ലഭിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ആരാണ് വിജയപ്രിയ?
കൈലാസത്തിലെ നയതന്ത്രജ്ഞ എന്ന പദവിയാണ് വിജയപ്രിയക്ക് നൽകിയിരിക്കുന്നത്. ലിങ്ക്ഡ് ഇന്നിൽ നൽകിയ വിവര പ്രകാരം, 2014ൽ കനേഡിയൻ യൂണിവേഴ്സിറ്റിയിൽ മൈക്രോബയോളജിയിൽ ബിരുദധാരിയാണ്. ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകൾ അറിയാം. മികച്ച അക്കാദമിക് പ്രകടനത്തിന് ഡീനിന്റെ ബഹുമതി ലഭിച്ചിട്ടുണ്ടെന്നും 2013 ലും 2014 ലും അന്താരാഷ്ട്ര ബിരുദ വിദ്യാർത്ഥി സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ടെന്നും അവർ അവകാശപ്പെടുന്നു. ‘കൈലാസ’യുടെ വെബ്‌സൈറ്റ് അനുസരിച്ച്, വിജയപ്രിയ നിത്യാനന്ദയും ഈ വെർച്വൽ രാജ്യത്തിന് വേണ്ടി സംഘടനകളുമായി കരാറുകൾ ഉണ്ടാക്കുന്നു.
Also Read:കൊടുംകാട്ടിൽ ഗേൾഫ്രണ്ട് അലീനയ്ക്കായി ആഡംബര മാളിക പണികഴിപ്പിച്ച് പുടിൻ
യുണൈറ്റഡ് നേഷൻസ് കോൺഫറൻസിൽ വിജയപ്രിയ നിരവധി രാജ്യങ്ങളുടെ പ്രതിനിധികളെ കാണുകയും ആ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു. വിജയപ്രിയ നിത്യാനന്ദ ചില അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചില കരാറുകളിൽ ഒപ്പുവെച്ചതായും അഭ്യൂഹങ്ങൾ ഉണ്ട്. ആരോപിക്കപ്പെടുന്നു. ലോകത്തിന്റെ പല രാജ്യങ്ങളിലും കൈലാസ തങ്ങളുടെ എംബസികളും എൻജിഒകളും തുറന്നിട്ടുണ്ടെന്ന് വിജയപ്രിയ നിത്യാനന്ദ അവകാശപ്പെടുന്നു. വിജയപ്രിയയെ കൂടാതെ കൈലാസ മേധാവി മുക്തികാ ആനന്ദ്, കൈലാസ സന്യാസി ലൂയിസ് ചീഫ് സോന കാമത്ത്, കൈലാസ യുകെ മേധാവി നിത്യ ആത്മദയകി, കൈലാസ ഫ്രാൻസ് മേധാവി നിത്യ വെങ്കിടേശാനന്ദ, കൈലാസ സ്ലോവേനിയൻ മാ പ്രിയമ്പര നിത്യാനന്ദ എന്നിവരും ‘കൈലാസ’യെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തു.
നിത്യാനന്ദയ്‌ക്കും കൈലാസയിലെ 20 ദശലക്ഷം ഹിന്ദു കുടിയേറ്റ ജനതയ്‌ക്കും എതിരെയുള്ള പീഡനം തടയാൻ ദേശീയ അന്തർദേശീയ തലത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് വിജയപ്രിയ യു.എൻ യോഗത്തിൽ ആവശ്യപ്പെട്ടു.
Leave a Comment